കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് നാലു വര്‍ഷം പിന്നിട്ടു. കേസ് സിബിഐ ഏറ്റെടുത്തിട്ട് ഒരു വര്‍ഷമായിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. പിതൃസഹോദരിയുടെ, മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്‌ന പുറപ്പെട്ടത്. ഇതിനുശേഷം മടങ്ങിയെത്തിയില്ല. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പല ഊഹോപോഹങ്ങളും പ്രചരിച്ചു. കാടും നാടും ഇളക്കിയുളള അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിഞ്ഞതല്ലാതെ പുരോഗതിയുണ്ടായില്ല. രാവിലെ മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്‌ന എരുമേലി വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും ജെസ്‌നയെ കണ്ടിട്ടില്ല. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു ആദ്യം അന്വേഷണം. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും അവര്‍ ജെസ്‌നയെ തിരഞ്ഞു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ മുണ്ടക്കയത്തിനുള്ള ബസില്‍ ജെസ്‌ന ഇരിക്കുന്നതായി സിസിടിവിയില്‍ കണ്ടിരുന്നു. എന്നാല്‍, അതു ജെസ്‌നയാണെന്നു സ്ഥിരീകരിക്കാന്‍ പൊലീസിനു കഴിഞ്ഞില്ല. മുണ്ടക്കയം സ്റ്റാന്‍ഡില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കാണപ്പെട്ട ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടിയെ കണ്ടെത്താനും പൊലീസിനു കഴിഞ്ഞില്ല. ഇതിനിടെ രണ്ടു വര്‍ഷം മുന്‍പു ജെസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ക്കിടെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍, ജെസ്‌നയുടെ റാന്നി വെച്ചൂച്ചിറയിലെ വീട്ടില്‍ അന്ന് സന്ദര്‍ശനം നടത്തിയിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താന്‍ അദ്ദേഹം അപ്പോള്‍ തയാറായില്ലെങ്കിലും 'പോസിറ്റീവ്' വാര്‍ത്തയ്ക്ക് അധികം കാത്തിരിക്കേണ്ടിവരില്ലെന്ന സൂചന അടുത്ത ബന്ധുക്കള്‍ക്ക് നല്‍കി. ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയാണ് ജെസ്‌നയെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങള്‍ കിട്ടിയെന്ന സൂചന ഇതിനു പിന്നാലെ പുറത്തുവിട്ടത്. പ്രതികരണം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ലോക്കല്‍ പൊലീസിലെ എസ്പിക്കു ക്രൈംബ്രാഞ്ച് എസ്പിയുടെ അധിക ചുമതല നല്‍കിയാണ് അന്വേഷിപ്പിച്ചത്. എന്നാല്‍ കേസ് കൈയ്യൊഴിഞ്ഞാല്‍ മതിയെന്ന നിലപാടിലായി പിന്നീടു ക്രൈംബ്രാഞ്ച്. ഇതിനിടെ ഒട്ടേറെ ആക്ഷന്‍ കമ്മിറ്റികളുെട ഒട്ടേറെ പ്രതിഷേധങ്ങള്‍. പിന്നാലെയാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നു കേസ് ഏറ്റെടുത്ത സിബിഐ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസ് റജിസ്റ്റര്‍ ചെയ്ത അതേ എഫ്‌ഐആര്‍ ആണ് സിബിഐയും നല്‍കിയിട്ടുള്ളത്. ജെസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണു കേരള പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ആ ദിശയില്‍ അന്വേഷണം നടത്താനാണു സിബിഐ ആലോചന. ആരുടെയും പേര് പ്രതിപ്പട്ടികയിലില്ല. മറ്റു സംസ്ഥാനങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....