കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ. മുഹമ്മദലി പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മുഹമ്മദലി നിലവില്‍ സംസ്ഥാനകൗണ്‍സിലിലും ജില്ലാ പ്രവര്‍ത്തകസമിതിയിലും അംഗമാണ്. സിപിഎം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തിയ മുഹമ്മദലിയെ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഷാളണിയിച്ച് സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി. പുരുഷോത്തമന്‍, ടി.കെ. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. അനധികൃത പണം കുന്നുകൂടുമ്പോള്‍ കട്ടിലിനടിയിലും ക്ലോസറ്റിലും വ്യാജ അക്കൗണ്ടിലും സൂക്ഷിക്കുന്നവരായി ലീഗ് നേതൃത്വം മാറിയെന്ന് മുഹമ്മദലി പറഞ്ഞു. താനറിയാതെ തന്റെ പേരില്‍ മലപ്പുറം എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 8,80137 രൂപ നിക്ഷേപിച്ചതായി മനസിലായി. പരേതനായ ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി ഉള്‍പ്പെടെ കണ്ണൂരിലെ 12 ആളുകളുടെ പേരിലാണ് എ.ആര്‍. ബാങ്കില്‍ നിക്ഷേപമുള്ളത്. കണ്ണൂരില്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ ഫൈസി എന്നപേരുള്ള ഒരാള്‍ ജില്ലാ പ്രസിഡന്റായിട്ടില്ല. എന്നാല്‍ ലീഗ് ജില്ലാ പ്രസിഡന്റ് ഫൈസി എന്ന പേരിലാണ് നിക്ഷേപമുള്ളത്. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ലക്ഷങ്കണക്കിന് രൂപയുടെ മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ന്യൂനപക്ഷ സംരക്ഷണത്തിനും ബിജെപിയെ പ്രതിരോധിക്കാനും ഇടതുപക്ഷത്തിനും സിപിഎമ്മിനുമേ സാധിക്കൂ എന്ന തിരിച്ചറിവിലാണ് സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....