പിണറായി വിജയന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി പിറന്ന പാറപ്രം സമ്മേളനത്തിന്റെ നാട്ടിലേക്ക് സിപിഐ എമ്മിന്റെ 23-ാം പാര്‍ടി കോണ്‍ഗ്രസ് എത്തുകയാണ്. കേരളീയരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനമാണിത്. ആദ്യമായാണ് പാര്‍ടി കോണ്‍ഗ്രസ് കണ്ണൂരിലേക്കെത്തുന്നത്. കോഴിക്കോട്ടെ കല്ലായിത്തെരുവിലെ പീടികമുറിയിലിരുന്ന് പി കൃഷ്ണപിള്ളയും ഇ എം എസും കെ ദാമോദരനും എന്‍ സി ശേഖറും പാര്‍ടി സംഘടനയ്ക്ക് ബീജാവാപം ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന അവസ്ഥയില്‍നിന്ന് പാര്‍ടി എത്രമാത്രം വളര്‍ന്നു! ആ വളര്‍ച്ചയുടെ ചരിത്രത്തിലെ നാഴികക്കല്ലാവുകയാണ് കണ്ണൂര്‍ പാര്‍ടി കോണ്‍ഗ്രസ്. വീരപോരാട്ടങ്ങളുടെ വിപ്ലവേതിഹാസം രചിച്ച ധീരരക്തസാക്ഷികളുടെ മണ്ണാണ് കണ്ണൂര്‍. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിമരിച്ച വീരപഴശ്ശിയുടെ പൈതൃകമുള്ള നാട്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉപ്പുകുറുക്കല്‍സമരം നടന്ന പയ്യന്നൂരിന്റെ നാട്. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരെ പൊരുതിയ നാട്. കയ്യൂരിന്റെ, കരിവെള്ളൂരിന്റെ, കോറോമിന്റെ, മൊറാഴയുടെ, മുനയന്‍കുന്നിന്റെ, കാവുമ്പായിയുടെ, പാടിക്കുന്നിന്റെ, തില്ലങ്കേരിയുടെ ചരിത്രം തുടിക്കുന്ന നാട്. 'ഉരിയരിപോലും കിട്ടാനില്ലാ പൊന്നുകൊടുത്താലും ഉദയാസ്തമയം പീടിക മുന്നില്‍ നിന്നു നരച്ചാലും' എന്ന പടപ്പാട്ടിലെ ജീവിതസാഹചര്യം മാറ്റിയെടുക്കാന്‍ ജന്മിമാരുടെ നെല്ലറകളിലേക്കു നീങ്ങി രക്തസാക്ഷിത്വം വരിച്ചവരുടെ നാട്. മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ രക്ഷിക്കാന്‍ ജീവന്‍കൊടുത്ത യു കുഞ്ഞിരാമനെപ്പോലുള്ളവരുടെ നാട്. എ കെ ജിയുടെയും ഇ കെ നായനാരുടെയും എ വി കുഞ്ഞമ്പുവിന്റെയും സി എച്ച് കണാരന്റെയും കെ പി ആറിന്റെയും അഴീക്കോടന്‍ രാഘവന്റെയും പാട്യം ഗോപാലന്റെയും നാട്. വാഗ്ഭടാനന്ദന്റെയും സ്വാമി ആനന്ദതീര്‍ഥന്റെയും നവോത്ഥാനസ്മൃതികള്‍ ഉറങ്ങുന്ന മണ്ണ്. ശ്രീനാരായണഗുരുവിന്റെ ജഗന്നാഥക്ഷേത്രമുള്ള മണ്ണ്. ചെറുശ്ശേരിയുടെയും കേസരി നായനാരുടെയും ഒ ചന്തുമേനോന്റെയും സര്‍ഗാത്മകതകൊണ്ട് ധന്യമായ നാട്. വിഷ്ണുഭാരതീയന്റെയും സുബ്രഹ്‌മണ്യ ഷേണായിയുടെയും ടി എസ് തിരുമുമ്പിന്റെയും കേരളീയന്റെയും ചരിത്രംതുടിക്കുന്ന നാട്. കയ്യൂര്‍ രക്തസാക്ഷികളുടെ ചുവന്ന മണ്ണ്. ഈ മണ്ണിലേക്കാണ് പാര്‍ടി കോണ്‍ഗ്രസ് കടന്നുവരുന്നത്. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ ചരിത്രപ്രദര്‍ശന നഗരിയില്‍ സ്ഥാപിച്ച, പിണറായി പാറപ്രം സമ്മേളനത്തിന്റെ ശില്‍പ്പം കാണുന്നവര്‍ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ ചരിത്രപ്രദര്‍ശന നഗരിയില്‍ സ്ഥാപിച്ച, പിണറായി പാറപ്രം സമ്മേളനത്തിന്റെ ശില്‍പ്പം കാണുന്നവര്‍ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ബദലില്ലെന്ന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വാദിക്കുമ്പോള്‍ ജനോന്മുഖമായ ബദല്‍ മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും ജനതയും കാലവും പ്രതീക്ഷയോടെയാണ് കാണുന്നത്. വര്‍ഗീയത സമസ്തവിധ്വംസകതയോടുംകൂടി മതനിരപേക്ഷതയുടെ മൂല്യങ്ങളെ ഗ്രസിക്കുകയാണ്. ഈ ഘട്ടത്തില്‍ മതനിരപേക്ഷതയുടെ കാവലാള്‍പ്രസ്ഥാനമായി സിപിഐ എമ്മിനെ ജനങ്ങള്‍ കാണുന്നു. രാജ്യത്തിന്റെ സാമ്പത്തികസ്വാതന്ത്ര്യവും രാഷ്ട്രീയസ്വാതന്ത്ര്യവും അപകടപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഉയരുന്ന ഏക രാഷ്ട്രീയശബ്ദം സിപിഐ എമ്മിന്റേതാണ്; ഇടതുപക്ഷത്തിന്റേതാണ്. ഏതുനിലയ്ക്കും ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ വര്‍ഗീയശക്തികളും ഭീകരവാദികളും സാമ്രാജ്യത്വശക്തികളുമൊക്കെ ഒരുമിക്കുന്ന കാലമാണിത്. ഇവരുടെയൊക്കെ ശത്രുവായി നില്‍ക്കുന്നു എന്നതുതന്നെയാണ് സിപിഐ എമ്മിന്റെ രാഷ്ട്രീയപ്രസക്തി. ആ പ്രസക്തിയുടെ മാറ്റുകൂട്ടുന്നതാണ് നവകേരളനിര്‍മിതിക്കുള്ള അടിസ്ഥാന വികസനരേഖ അംഗീകരിച്ചുള്ള എല്‍ഡിഎഫ് മന്ത്രിസഭയുടെ മുന്നോട്ടുള്ള നീക്കം. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമേകിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനം സാധ്യമാക്കിയും നീങ്ങുന്ന സിപിഐ എം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ, എല്ലാ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കും ഒരുപോലെ കണ്ണിലെ കരടാകുന്നതില്‍ അത്ഭുതമില്ല. ഇതേഘട്ടത്തില്‍, മാര്‍ക്‌സാണ് ശരി എന്ന മുദ്രാവാക്യം ലോകമാകെ ഇരമ്പി ഉയരുന്നു. ഒരു ശതമാനംവരുന്ന അതിസമ്പന്നവര്‍ഗത്തിന്റെ രാഷ്ട്രീയവാഴ്ചയ്ക്കെതിരെ 99 ശതമാനംവരുന്ന നിസ്വവര്‍ഗം ലോകമാകെ സമരപാതകളില്‍ ശക്തിപ്പെടുന്നു. മുതലാളിത്തം പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഈ സാര്‍വദേശീയ- ദേശീയ- തദ്ദേശീയ സാഹചര്യങ്ങള്‍ സിപിഐ എമ്മിനെ വര്‍ധിച്ച തോതില്‍ രാഷ്ട്രീയമായി പ്രസക്തമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പാര്‍ടി കോണ്‍ഗ്രസിനും പ്രാമുഖ്യമേറുന്നത്. സ്വാതന്ത്ര്യത്തിന്റെ, ജനാധിപത്യത്തിന്റെ, മതനിരപേക്ഷതയുടെ, സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തിന്റെ പതാകവാഹകശക്തിയാണ് ഈ പ്രസ്ഥാനം. സാമ്രാജ്യത്വവിരുദ്ധതയുടെമുതല്‍ നവോത്ഥാനത്തിന്റെവരെ മൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രസ്ഥാനമാണിത്. അതുകൊണ്ടുതന്നെയാണ് രാജ്യമാകെ പ്രതീക്ഷയോടെ സിപിഐ എമ്മിനെ നോക്കിക്കാണുന്നത്. അതേഘട്ടത്തില്‍ കണ്ണൂരിലേക്ക് പാര്‍ടി കോണ്‍ഗ്രസ് വരുന്നുവെന്നതും നമുക്കാകെ അഭിമാനമാകുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....