കുട്ടനാടിന്റെ ഇതിഹാസകാരന്‍ എന്നറിയപ്പെടുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ ഇരുപത്തിമൂന്നാം ഓര്‍മ ദിനമാണിന്ന്. കാലത്തിന്റെ നേര്‍ സാക്ഷ്യങ്ങളായിരുന്നു തകഴിയുടെ എഴുത്തുകള്‍. മണ്ണിന്റെ മണം തകഴിയുടെ കഥകളിലും നോവലുകളിലും നിറഞ്ഞുനിന്നു. സ്വന്തം അനുഭവങ്ങളുടെ ഭൂമികയില്‍ നിന്നാണ് തകഴി ശിവ ശങ്കരപ്പിള്ള കഥ പറഞ്ഞത്. കുട്ടനാട്ടിലെ ചേറിന്റേയും ചെളിയുടേയും വശ്യത വിട്ടൊരു കഥയില്ലായിരുന്നു തകഴിക്ക്. അറുനൂറിലേറെ കഥകളും മുപ്പതിലേറെ നോവലുകളും ആത്മകഥാപരമായ മൂന്നു കൃതികളും ഒരു ജീവചരിത്രവും രണ്ടു നാടകങ്ങളും ഒരു യാത്രാവിവരണവും. ഇതായിരുന്നു തകഴിയുടെ സാഹിത്യ സംഭാവന. മണ്ണിനോട് മല്ലടിക്കുന്ന ഗ്രാമീണ മനുഷ്യരുടെ കഥകള്‍ പറഞ്ഞതിന് 1984ലെ ജ്ഞാനപീഠ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. കാല്‍പനിക ആവിഷ്‌കാരങ്ങളെ മാത്രം സ്വീകരിച്ചിരുന്ന മലയാള സാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചു നടത്തി തകഴി. ചെമ്മീന്‍ എന്ന നോവലിലൂടെ ആഗോള പ്രശസ്തനായി. പിന്നീട്, നോവലിനെ അടിസ്ഥാനമാക്കി 1965-ല്‍ രാമു കാര്യാട്ട് സിനിമയിറക്കി. രണ്ടിടങ്ങഴി, ചെമ്മീന്‍, ഏണിപ്പടികള്‍, കയര്‍ എന്നീ നോവലുകള്‍ ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായിരുന്ന തകഴിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് തുടങ്ങീ ഒട്ടേറേ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....