News Beyond Headlines

29 Monday
December

മേലുദ്യോഗസ്ഥരുടെ പീഡനം, പക, ഭാര്യയെ കാണാന്‍ പോലും അവധിയില്ല; കാണാതായ പോലീസുകാരന്റെ കത്ത്

അരീക്കോട്: അരീക്കോട് എം.എസ്.പി. ക്യാമ്പിലെ സ്പെഷ്യല്‍ ഓപ്പറേറ്റിങ് ഗ്രൂപ്പിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. വടകര കോട്ടപ്പള്ളി പുരക്കൊയിലോത്ത് പി.കെ. മുബഷീറിനെയാണ്(29) കാണാതായത്. അരീക്കോട് എം.എസ്.പി. ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ പരാതിയില്‍ അരീക്കോട് പോലീസും മുബഷീറിന്റെ ഭാര്യ ഷാഹിന എം. ഇബ്രാഹിമിന്റെ പരാതിയില്‍ ബത്തേരി പോലീസും കേസെടുത്തു. വെള്ളിയാഴ്ചയാണ് മുബഷീറിനെ ക്യാമ്പില്‍നിന്ന് കാണാതായത്. ക്യാമ്പ് വിട്ടിറങ്ങിയ മുബഷീര്‍ എഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാണിപ്പോള്‍. മേലുദ്യോഗസ്ഥരുടെ പീഡനം സഹിച്ച് ഇനിയും ക്യാമ്പില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും ഇനിയൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നുമാണ് കത്തിലെ പ്രധാന പരാമര്‍ശം. ക്യാമ്പിലെ മെസ്സില്‍ മുന്നറിയിപ്പില്ലാതെ കട്ടന്‍ചായ നിര്‍ത്തലാക്കിയതാണ് പ്രശ്നത്തിന്റെ തുടക്കമെന്ന് കത്തില്‍ പറയുന്നു. മുബഷീര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ക്യാമ്പിലെ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇതെന്നായിരുന്നു ഉത്തരം. പിന്നീട് ഡോക്ടറോട് ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉത്തരം നല്‍കി. തുടര്‍ന്ന് ഈ വിഷയത്തില്‍ ക്യാമ്പിലെ മൂന്നുപേര്‍ തന്നെയും മറ്റുള്ളവരെയും ദ്രോഹിച്ചതായും കത്തിലുണ്ട്. അപേക്ഷ നല്‍കിയവരെ പരിഗണിക്കാതെ തന്നെ പാലക്കാട് ക്യാമ്പിലേക്ക് സ്ഥലംമാറ്റി ദ്രോഹിച്ചതായും കത്തിലുണ്ട്. നാലു വര്‍ഷം മുമ്പ് വിവാഹിതനായ തന്റെ ഭാര്യ കാനഡയില്‍ പഠിക്കുകയാണെന്ന് മുബഷീര്‍ പറയുന്നുണ്ട്. നാലു മാസം കൊണ്ട് താനും അവിടെ എത്താമെന്ന് വാഗ്ദാനം നല്‍കിയാണ് ഭാര്യയെ അയച്ചത്. എന്നാല്‍ കോവിഡ് കാരണം പോകാനായില്ല. ഇപ്പോള്‍ തന്നെ കാണാനായി മാത്രം ഭാര്യ രണ്ടാഴ്ചയുടെ അവധിക്ക് നാട്ടില്‍ വന്നെങ്കിലും തന്നോടുള്ള പക കാരണം ഭാര്യയെ കാണാന്‍ ഒരു ദിവസത്തെ അവധി പോലും അനുവദിച്ചില്ലെന്നും ഇനിയും പീഡനം സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് താന്‍ ക്യാമ്പ് വിടുന്നതെന്നും മുബഷീര്‍ കത്തില്‍ പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....