കൊല്ലം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി ആത്മഹത്യചെയ്തത് ഭര്‍ത്തൃമാതാവിന്റെ മാനസികപീഡനത്തെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍. ഭര്‍തൃവീട്ടില്‍ സുവ്യ (34) നേരിട്ടിരുന്ന മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തനിക്ക് എന്തുസംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവിന്റെ അമ്മയാണെന്ന് പിതൃസഹോദരിക്കയച്ച ശബ്ദസന്ദേശത്തില്‍ സുവ്യ പറയുന്നു. ഭര്‍ത്താവിന്റെ അമ്മയില്‍നിന്ന് മാനസികപീഡനമുണ്ട്. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാല്‍ ഭര്‍ത്താവ് ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഇതിനെതിരേ പ്രതികരിക്കാറില്ല. നമ്മള്‍ ഇവിടെ വെറും ഏഴാംകൂലി. രാവിലെമുതല്‍ എന്നെ ചീത്തവിളിക്കാന്‍ തുടങ്ങും. അച്ഛനോടും അമ്മയോടും എന്നോട് ക്ഷമിക്കാന്‍ പറയണം. എനിക്ക് ജീവിക്കാന്‍ പറ്റാത്തതുകൊണ്ടാണ്. എനിക്കിനി അവിടെവന്ന് നില്‍ക്കാന്‍ വയ്യ. മോനെ നോക്കാന്‍ പറയണം. മോനെ എന്റെ വീട്ടിലാക്കണം. എന്തുസംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്കുവയ്യ, മടുത്തു. സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധിയാണിത്.' ഒഡിയോ സന്ദേശത്തില്‍ സുവ്യ പറയുന്നു. എന്നാല്‍ സുവ്യ മരിച്ച ശേഷം മാത്രമാണ് ഈ സന്ദേശം ബന്ധുക്കള്‍ കേള്‍ക്കുന്നത്. ഭര്‍ത്തൃവീടായ കിഴക്കേ കല്ലട ഉപ്പൂട് അജയഭവനില്‍ ഞായറാഴ്ച എട്ടുമണിക്കാണ് സുവ്യയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയത്.2014 ജൂലായ് ഏഴിനായിരുന്നു സുവ്യയും അജയകുമാറും തമ്മിലുള്ള വിവാഹം. എം.സി.എ. പഠനം പൂര്‍ത്തിയാക്കിയ സുവ്യക്ക് സ്ഥിരംജോലിയില്ലായിരുന്നു. ഈ കാരണത്താല്‍ അജയകുമാറിന്റെ അമ്മ വിജയമ്മ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്ന് സുവ്യയുടെ ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഓണത്തിന് അജയകുമാര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് സുവ്യയെ സഹോദരന്‍ വിഷ്ണു കൂട്ടിക്കൊണ്ടുപോന്നു. രണ്ടുമാസത്തോളം വീട്ടില്‍നിന്ന സുവ്യയെ ഇനി പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കി അജയകുമാര്‍ വിളിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടയ്‌ക്കോട് മാടന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടില്‍വന്ന സുവ്യ ശനിയാഴ്ചയാണ് തിരികെപ്പോയത്. സുവ്യ ആത്മഹത്യചെയ്‌തെന്ന് ഞായറാഴ്ച രാവിലെ ഒന്‍പതിന് സഹോദരന്‍ വിഷ്ണുവിനെ വിളിച്ചറിയിക്കുകയായിരുന്നു. പോലീസ് പറയുന്നത്: സുവ്യയും ഭര്‍ത്തൃമാതാവുമായി ഞായറാഴ്ച രാവിലെയും വാക്കുതര്‍ക്കമുണ്ടായി. ഇതിനുപിന്നാലെ മുറിയില്‍ക്കയറി സുവ്യ വാതിലടച്ചു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാതായതോടെ അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സുവ്യ അച്ഛന്റെ സഹോദരി സുജാതയ്ക്കയച്ച വാട്സാപ്പ് ശബ്ദസന്ദേശത്തെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ഭര്‍ത്തൃമാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി ഇതില്‍ പറയുന്നുണ്ട്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കിഴക്കേ കല്ലട എസ്.എച്ച്.ഒ. സുധീഷ് കുമാര്‍ അറിയിച്ചു. മൃതദേഹപരിശോധനയ്ക്കുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടയ്‌ക്കോട്ടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി. അച്ഛന്‍: കെ.സുഗതന്‍. അമ്മ: അമ്പിളി. ആറുവയസ്സുകാരന്‍ ശ്രീപാദ് മകനാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....