കല്പറ്റ: കാനഡയില്‍ വിസ വാഗ്ദാനംചെയ്ത് കേരളത്തില്‍ തട്ടിപ്പ് നടത്തിയ പഞ്ചാബ് സ്വദേശികളെ വയനാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തു. ഇന്ത്യാ-പാക് അതിര്‍ത്തിയായ അറ്റാര എന്ന സ്ഥലത്തുനിന്ന് സാഹസികമായാണ് സൈബര്‍പോലീസ് പ്രതികളെ പിടികൂടിയത്. പഞ്ചാബ് ഭട്ടിന്‍ഡ സ്വദേശികളായ രാജനീഷ് (35), ചരണ്‍ജീത് കുമാര്‍ (38), ഇന്ദര്‍പ്രീത് സിങ് (34) സിര്‍കാപുര്‍ സ്വദേശി കപില്‍ ഗാര്‍ഗ് (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കാനഡയില്‍ ജോലി വാഗ്ദാനംചെയ്ത് മീനങ്ങാടി സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിപ്പുനടത്തിയ കേസിലാണ് അറസ്റ്റ്. പ്രതികള്‍ സമാനമായരീതിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പ്രതികളുടെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ കൂടുതല്‍ മലയാളികള്‍ തട്ടിപ്പിനിരയായതായി വ്യക്തമായെന്നും വയനാട് സൈബര്‍ ക്രൈംപോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷ് പറഞ്ഞു. കോട്ടയം സ്വദേശികൂടി പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി പരാതിക്കാരനെ ബന്ധപ്പെട്ട പ്രതികള്‍ കാനഡയില്‍ പോകാന്‍ വിസ നല്‍കാം എന്ന് വിശ്വസിപ്പിച്ചു പലതവണയായി 15 ലക്ഷം രൂപ വാങ്ങുകയായിരുന്നു. ആദ്യം ചെറിയ സംഖ്യകളായി തുക വാങ്ങി ഉപഭോക്താവിനെ വിശ്വാസത്തിലെടുത്താണ് ഇത്രയും വലിയ തുക കബളിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വിസ വൈകിയതോടെ പണം തിരിച്ചുനല്‍കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുലക്ഷം രൂപകൂടി ചോദിച്ചു. കബളിപ്പിക്കല്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ പരാതിക്കാരന്‍ പോലീസില്‍ പരാതി നല്‍കി. പഞ്ചാബില്‍ എത്തിയുള്ള അന്വേഷണത്തില്‍ പട്യാലയിലെ പ്രതികളുടെ ഓഫീസ് മേല്‍വിലാസം വ്യാജമാണെന്ന് മനസ്സിലായി. തുടരന്വേഷണത്തില്‍ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്നുള്ള വിവരങ്ങളെത്തുടര്‍ന്ന് തട്ടിപ്പിന്റെ യഥാര്‍ഥ സൂത്രധാരന്മാര്‍ 300 കിലോമീറ്റര്‍ അപ്പുറത്ത് സിരാക്പുര്‍ എന്ന സ്ഥലത്തുള്ളതായി മനസ്സിലാക്കി. അവിടെ പ്രതികളെ കണ്ടെത്തുകയും അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിന് കൂടുതല്‍പേര്‍ ഇരയായി .പ്രതികളില്‍നിന്ന് ഒട്ടേറെ മൊബൈല്‍ഫോണ്‍, സിംകാര്‍ഡ്, എ.ടി.എം. കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. വ്യാജമായി ആധാര്‍കാര്‍ഡും പ്രതികള്‍ നിര്‍മിച്ചതായും സിംകാര്‍ഡുകള്‍ വ്യാജമേല്‍വിലാസം നല്‍കിയാണ് എടുത്തിരുന്നതെന്നും വ്യക്തമായതായി പോലീസ് പറഞ്ഞു. തട്ടിപ്പുസംഘത്തില്‍ ഒരു വനിതകൂടി ഉള്‍പ്പെട്ടതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സീനിയര്‍ സി.പി.ഒ.മാരായ കെ.എ. സലാം, പി.എ. ഷുക്കൂര്‍, എം.എസ്. റിയാസ്, സി.പി.ഒ.മാരായ റിജോ ഫെര്‍ണാണ്ടസ്, ജബ്‌ലു റഹ്മാന്‍, സി. വിനീഷ എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ പിടിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....