കോഴിക്കോട് : കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ മകളെ നേരിട്ട് കാണണമെന്ന ആവശ്യത്തിലുറച്ച് മാതാപിതാക്കള്‍. പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം സി.പി.എം ഉണ്ടാകുമെന്ന് ഇന്നലെ കോടഞ്ചേരിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയെയും കൂട്ടി സ്ഥലം വിടുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഷെജിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ ഷെജിനെതിരെ നടപടി ഉണ്ടാകില്ലെന്നുകൂടി പി. മോഹനന്‍ പറഞ്ഞു. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം. തോമസിന്റെ ലൗ ജിഹാദ് പരാമര്‍ശം നാക്കു പിഴയാണെന്ന് വിശദീകരിച്ചാണ് അദ്ദേഹവും പാര്‍ട്ടിയും വിവാദം അവസാനിപ്പിച്ചത്. സി.പി.എം നയസമീപനത്തില്‍ ജോര്‍ജ് എം. തോമസിന് വ്യതിയാനമുണ്ടായെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ വ്യക്തമാക്കിയിരുന്നു. നയവ്യതിയാനം അപ്പോള്‍ത്തന്നെ അറിയിക്കുകയും ജോര്‍ജ് എം തോമസ് തിരുത്തുകയും ചെയ്തു. വിവാദം ചര്‍ച്ച ചെയ്യാനുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. തട്ടിക്കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി പറഞ്ഞാല്‍ സി.പി.ഐ.എം പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുമെന്നും യോഗത്തില്‍ ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള യു.ഡി.എഫിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വിവാദമെന്ന നിലപാടിലാണ് ജോര്‍ജ് എം. തോമസ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....