തൃശ്ശൂര്‍: ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ബന്ധത്തില്‍നിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടര്‍ന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസും (39) തൃശ്ശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയും (31) ആണ് തൃശ്ശൂരിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാത്രി മരിച്ചത്. വിവാഹമോചിതയായ രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. കോവിഡ് കാലത്ത് വീട്ടില്‍ സ്ഥിരമായി വരാറുള്ള ഗിരിദാസുമായി രസ്മ അടുപ്പമായി. ഇവരെ വിവാഹം കഴിപ്പിക്കാന്‍ ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചിരുന്നതായി പറയുന്നു. കൊല്ലത്തെ ബാറില്‍ ജീവനക്കാരനായ ഗിരിദാസ് അവിവാഹിതനാണ്. രസ്മയ്ക്ക് ആറ് വയസ്സുള്ള കുട്ടിയുണ്ട്. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോകാനെന്ന് പറഞ്ഞാണ് രസ്മ വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ 16-ന് മുറിയെടുത്ത ഇരുവരും പുറത്ത് പോയിരുന്നു. ബുധനാഴ്ച തിരിച്ചെത്തി. പിന്നീട് മുറിയുടെ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഈസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ഗിരിദാസിനെ കണ്ടെത്തിയത്. രസ്മ കട്ടിലില്‍ മരിച്ചനിലയിലായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....