മഞ്ചേരി : പത്തുവയസ്സുകാരിയെ പലതവണ ബലാല്‍സംഗം ചെയ്ത 68കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് മമ്പാട്ടുമൂല വെണ്ണീറംപൊയില്‍ നീലങ്ങാടന്‍ മുഹമ്മദ് (68)നെയാണ് ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. 2015 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. ബാലികയെ പ്രതിയുടെ വീടിന്റെ കിടപ്പുമുറിയില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. പരാതിയെ തുടര്‍ന്ന് 2015 മെയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സി ബാബു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐഷ പി ജമാല്‍ ഹാജരായി. എഎസ്‌ഐ ശാരദ രാജന്‍ കൊളക്കാടന്‍ ആയിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലെയ്‌സന്‍ ഓഫീസര്‍. ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാല്‍സംഗം ചെയ്തതിന് ഏഴു വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, പോക്‌സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക തടവ്, ഇതേ ആക്ടിലെ പത്താം വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ്, 20000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. റിമാന്റ് കാലാവധി ശിക്ഷയായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....