കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബു നാട്ടില്‍ വരട്ടെ, അതിനുശേഷം തുടര്‍നടപടി സ്വീകരിച്ചാല്‍ പോരെയെന്ന് ഹൈക്കോടതി. വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടും പരാതിക്കാരിയോടും കോടതി ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു. വിജയ് ബാബുവിനെതിരേ ശക്തമായ വാദങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. വിജയ് ബാബു നിയമത്തില്‍നിന്ന് രക്ഷപ്പെട്ടയാളാണ്. അയാളോട് കരുണ പാടില്ല. വിജയ് ബാബു എവിടെയാണെങ്കിലും പിടിക്കാന്‍ അറിയാമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ പ്രതി കോടതിയുടെ മുന്നിലേക്ക് നിര്‍ദേശങ്ങള്‍ വെയ്ക്കുകയാണ്. ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയുന്നതല്ലെന്നും ഇതിന് വഴങ്ങരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിജയ് ബാബു നാട്ടിലെത്തിയ ശേഷം തുടര്‍നടപടികള്‍ എടുത്താല്‍ പോരേയെന്ന് കോടതി ചോദിച്ചത്. താന്‍ നിര്‍മിക്കുന്ന സിനിമയില്‍ മറ്റൊരു നടിക്ക് അവസരം നല്‍കിയതാണ് യുവനടിയുടെ പീഡനപരാതിക്ക് കാരണമെന്നാണ് വിജയ് ബാബുവിന്റെ ആരോപണം. മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് പിന്നാലെ നല്‍കിയ ഉപഹര്‍ജിയിലാണ് നടന്‍ ഇക്കാര്യം വിശദീകരിച്ചിരുന്നത്. കഴിഞ്ഞദിവസം മേയ് 30-ന് കൊച്ചിയിലേക്ക് എടുത്ത വിമാനടിക്കറ്റിന്റെ പകര്‍പ്പും വിജയ്ബാബു കോടതിയില്‍ ഹാജരാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....