News Beyond Headlines

28 Tuesday
April

ജാമ്യത്തിന് പുതിയ തന്ത്രവുമായി പി.സി.ജോര്‍ജ് വീണ്ടും ഹൈക്കോടതിയില്‍

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നു ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്ത പി.സി.ജോര്‍ജ് ഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയില്‍. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന കുറ്റം ചുമത്തി ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവു ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ പി.സി.ജോര്‍ജ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി വെള്ളിയാഴ്ച ജസ്റ്റിസ് പി.ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് ജാമ്യം റദ്ദാക്കിയതിനെതിരെയുള്ള പുതിയ ഹര്‍ജി. ഇതു വെള്ളിയാഴ്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ പരിഗണിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പി.സി.ജോര്‍ജ് ഹര്‍ജിയില്‍ വ്യക്തമാക്കി. കൊച്ചി വെണ്ണല പ്രസംഗത്തില്‍ ജോര്‍ജിന് അനുവദിച്ചിട്ടുള്ള ഇടക്കാല ജാമ്യം അടുത്ത ദിവസം അവസാനിക്കും. കിഴക്കേക്കോട്ടയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പി.സി.ജോര്‍ജ് നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജലിലാണ്. അതേസമയം, മതവിദ്വേഷ പ്രസംഗം ഗൂഢാലോചനയാണ് എന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് ഹൈക്കോടതിയില്‍നിന്നു ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കമാണെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ ആരോപിച്ചു. മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദാക്കി വഞ്ചിയൂര്‍ കോടതി രാവിലെ ജയിലില്‍ അടച്ചെങ്കിലും വ്യാഴാഴ്ച തന്നെ ഹൈക്കോടതിയില്‍നിന്നു ജാമ്യം കിട്ടുമെന്നായിരുന്നു പി.സി.ജോര്‍ജിന്റെ പ്രതീക്ഷ. അനന്തപുരി മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ ഫോര്‍ട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയ പി.സി. ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്തത്. ബുധനാഴ്ച രാത്രി തന്നെ സമര്‍പ്പിച്ച ജാമ്യാപേക്ഷ രാവിലെ പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിക്കുകയും ഉച്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റിവയ്ക്കുകയും ചെയ്തു. അതുവരെയും പി.സി.ജോര്‍ജ് പ്രതീക്ഷയിലായിരുന്നു. അറസ്റ്റ് അനാവശ്യമാണെന്ന് ജോര്‍ജിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. പൊലീസ് എന്തിനാണ് പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദിക്കുന്നതെന്നും എന്തു തെളിവുകളാണ് ഇനി ലഭിക്കാനുള്ളതെന്നും അഭിഭാഷകര്‍ ആരാഞ്ഞു. എന്നാല്‍ ജോര്‍ജിന്റെ അറസ്റ്റും അനുബന്ധവിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായ പത്രിക സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതിന് പ്രോസിക്യൂഷന് സമയം അനുവദിച്ചുകൊണ്ടാണ് ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് വഞ്ചിയൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതു തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതി ജാമ്യം അനുവദിക്കാതിരിക്കാനാണ് ഗൂഢാലോചന എന്ന വാദമെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ ആരോപിച്ചു. കൊച്ചിയില്‍ നിന്ന് രാത്രി തിരുവനന്തപുരത്ത് എത്തിച്ച ജോര്‍ജിനെ, രാവിലെ ഏഴരയോടെയാണ് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയത്. വലിയ പൊലീസ് ബന്തവസിലായിരുന്നു ജോര്‍ജിനെ കോടതിയിലെത്തിച്ചത്. ജോര്‍ജിന് ആദ്യം ജാമ്യം നല്‍കിയത് പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാതെയായിരുന്നു. അന്ന് പ്രോസിക്യൂഷന്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു. വ്യാഴാഴ്ച പ്രോസിക്യൂഷന്റെ കൂടി വാദം കേട്ട ശേഷമാണു ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....