News Beyond Headlines

22 Wednesday
April

വിഡിയോ എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് അപകടം; പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

വിഡിയോ എടുക്കുന്നതിനിടെ ശനിയാഴ്ച കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൂടല്‍ എസ്എന്‍യുപി സ്‌കൂളിനു സമീപം മനോജ് ഭവനില്‍ മനോജിന്റെ മകള്‍ അപര്‍ണയുടെ (ഗൗരി-16) മൃതദേഹമാണ് കണ്ടെടുത്തത്. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികളാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെട്ട കുറ്റിമൂട്ടില്‍ കടവില്‍നിന്ന് രണ്ടര കിലോമീറ്റര്‍ മാറിയാണ് അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. അപര്‍ണയ്ക്കൊപ്പം ഒഴുക്കില്‍പ്പെട്ട കുണ്ടയം വെള്ളാറമണ്‍ കുറ്റിമൂട്ടില്‍കടവ് അഞ്ജന വിലാസത്തില്‍ അജിയുടെ മക്കളായ അനുഗ്രഹ(19), സഹോദരന്‍ അഭിനവ്(12) എന്നിവരാണ് രക്ഷപ്പെട്ടത്. ഇതില്‍ അനുഗ്രഹയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഭിനവ് ആറ്റിലൂടെ ഒഴുകിയെത്തിയ മരച്ചില്ലകളില്‍ പിടിച്ചു കരയ്ക്കു കയറി. ഇന്നലെ രാവിലെ 11നാണു സംഭവം.സുഹൃത്തായി അനുഗ്രഹയുടെ വീട്ടില്‍ ഇന്നലെ രാവിലെയാണ് അപര്‍ണ എത്തിയത്. പത്തനാപുരം മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ഇവിടെനിന്ന് അമ്പലത്തില്‍ പോകുകയാണെന്നു പറഞ്ഞിറങ്ങിയ ഇവര്‍ കല്ലടയാറ്റില്‍ കുറ്റിമൂട്ടില്‍ കടവിലെത്തി വിഡിയോ എടുക്കുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു. പെണ്‍കുട്ടികള്‍ ആറ്റില്‍ ഇറങ്ങിനില്‍ക്കുകയും അഭിനവ് കരയിലിരുന്നു വിഡിയോ എടുക്കുകയുമായിരുന്നു. ആദ്യം പെണ്‍കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. ഇവരെ രക്ഷിക്കാനിറങ്ങിയ അഭിനവും ആറ്റില്‍ വീണു. അനുഗ്രഹയെ പന്ത്രണ്ട് മുറി ഭാഗത്തു നിന്നും അഭിനവിനെ മാലൂരില്‍ നിന്നുമാണു രക്ഷപ്പെടുത്തിയത്. അഗ്‌നിശമന സേനയും കൊല്ലത്തുനിന്ന് എത്തിയ സ്‌കൂബ ടീമും അപര്‍ണയ്ക്കായി ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയും ഇവര്‍ അകപ്പെട്ട ഭാഗത്തെ ചെളിയും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. രാത്രി നിര്‍ത്തിവച്ച തിരച്ചില്‍ രാവിലെ പുനരാരംഭിച്ചതിനു പിന്നാലെയാണ് അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....