സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈമാസം ഒമ്പതിന് ചോദ്യം ചെയ്തപ്പോഴാണ് കാവ്യ ഈ നമ്പര്‍ ഉപയോഗിച്ചിട്ടില്ലെന്നു പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിനുമുമ്പ് ഈ നമ്പരില്‍നിന്നാണ് ദിലീപിനെ കാവ്യ വിളിച്ചിരുന്നത്. നമ്പര്‍ കാവ്യയുടേതാണെന്ന തെളിവ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ രജിസ്റ്ററില്‍നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചു. കാവ്യയുടെ അമ്മ ശ്യാമളാമാധവന്റെ പേരിലാണ് സിം കാര്‍ഡ് എടുത്തിരിക്കുന്നത്. ഇക്കാര്യം മൊബൈല്‍ സേവനദാതാക്കളില്‍നിന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. കാവ്യാ മാധവന്റെ ഡ്രൈവറായി പള്‍സര്‍ സുനി ജോലി ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ചുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ ബാലചന്ദ്രകുമാര്‍, ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരീഭര്‍ത്താവ് സുരാജിനുമൊപ്പം യാത്ര ചെയ്തതിന്റെ ചിത്രങ്ങളും കിട്ടി. ഈ കാര്‍ ദിലീപിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പം എടുത്ത സെല്‍ഫിയും ലഭിച്ചു. 2016 ഡിസംബര്‍ ഇരുപത്താറിനാണ് ദിലീപിന്റെ വീടായ 'പത്മസരോവര'ത്തില്‍വച്ച് ഈ ഫോട്ടോ എടുത്തത്. ഈ ദിവസം ബാലചന്ദ്രകുമാര്‍ തന്റെ വീട്ടില്‍ വന്നിട്ടില്ലെന്നാണ് ദിലീപ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. അതേദിവസമാണ് ബാലചന്ദ്രകുമാര്‍, പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ കണ്ടതെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാറിന് 'പത്മസരോവര'ത്തില്‍ സര്‍വസ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങളെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....