തിരുവനന്തപുരം: സംസ്ഥാന വിഷു ബംപര്‍ ലോട്ടറി ഒന്നാം സമ്മാനം കന്യാകുമാരി സ്വദേശികള്‍ക്ക്. ഡോക്ടര്‍ പ്രദീപ്, ബന്ധു രമേശന് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ പത്തുകോടി ലഭിക്കുക. പ്രദീപ് കുമാറിന്റെ ബന്ധുവിനെ യാത്രയയക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. തമിഴ്നാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഡോ. പ്രദീപ്കുമാര്‍. വരാന്‍ സമയം കിട്ടാത്തതുകൊണ്ട് എത്തിച്ചേരാന്‍ വൈകിയതെന്ന് ഡോ. പ്രദീപ് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി സ്വദേശികളാണ് ഇവര്‍. നറുക്കെടുപ്പ് നടന്ന് രണ്ടുമൂന്നു ദിവസം കഴിഞ്ഞാണ് അറിഞ്ഞത്. വീട്ടില്‍ വരുത്തുന്നത് മാതൃഭൂമി ദിനപ്പത്രമാണ്. അതില്‍ നോക്കിയാണ് ഒന്നാം സമ്മാനം അടിച്ച വിവരം അറിഞ്ഞത്. എന്താണ് ഭാവിപദ്ധതിയെന്ന ചോദ്യത്തിന് കുറച്ച് ബാധ്യതകളുണ്ട് അത് തീര്‍ക്കണം എന്നായിരുന്നു മറുപടി. ദൈവത്തിന് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ഥിരമായി ലോട്ടറി എടുക്കുന്ന പതിവുള്ളവരാണ് ഇരുവരും. ചെറിയതുകകള്‍ മുന്‍പ് സമ്മാനമായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുപോലെ വലിയതുക ലഭിക്കുന്നത് ആദ്യമായാണെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഇത്തവണ ഒന്നാം സമ്മാനം അടിച്ചത്. വലിയതുറയിലെ രങ്കന്-ജസീന്ത ദമ്പതിമാരില്‍നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്. മേയ് 22-നായിരുന്നു വിഷു ബംപറിന്റെ നറുക്കെടുപ്പ് നടന്നത്. ആറു കോടി 16 ലക്ഷം രൂപയാണ് നികുതി കിഴിച്ച് ഇവര്‍ക്കു ലഭിക്കുക. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്തെ ലോട്ടറി വകുപ്പിന്റെ ഓഫീസിലെത്തിയാണ് പ്രദീപ് കുമാറും രമേശനും ടിക്കറ്റ്, ഡയറക്ടര്‍ക്ക് കൈമാറിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....