യുവനടിയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി രണ്ടു ദിവസത്തേക്കു തടഞ്ഞു. വ്യാഴാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് നടപടി. പ്രതി അറസ്റ്റ് ഭയന്നാണു നാട്ടിലേയ്ക്കു വരാത്തതെന്നു സൂചിപ്പിച്ച കോടതി, പ്രതി നാട്ടില്‍ ഇല്ലാത്തതിനാല്‍ മെറിറ്റില്‍ ഹര്‍ജി കേള്‍ക്കില്ലെന്നും വ്യക്തമാക്കി. അറസ്റ്റിനുള്ള വിലക്ക് ഇമിഗ്രേഷന്‍ വിഭാഗത്തെ അറിയിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തടസ്സമില്ല. നാട്ടിലെത്തിയാല്‍ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി. വിജയ് ബാബു നാട്ടിലെത്തുക എന്നതാണ് പ്രധാനം. അടുത്ത ദിവസം നാട്ടിലെത്തുമെന്ന ഉറപ്പുണ്ടെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് അറസ്റ്റില്‍ നിന്നു സംരക്ഷണം നല്‍കാമെന്നു കോടതി വ്യക്തമാക്കി. എന്നാല്‍, ഇതിനെതിരായ നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. പ്രതി നാട്ടിലെത്തി നിയമത്തെ നേരിടട്ടെ എന്നു ജഡ്ജി നിലപാടെടുത്തു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതുകൊണ്ട് എന്താണു ഫലമെന്നു ചോദിച്ച കോടതി, അത് വിജയ് ബാബു വിദേശത്തുതന്നെ തുടരുന്നതിലേയ്ക്കു കാര്യങ്ങളെ നയിക്കുമെന്നും വ്യക്തമാക്കി. നിയമത്തെ മറികടന്നു വിദേശത്തു പോയി പലരും രക്ഷപെട്ടിട്ടുണ്ട്. അത് ഇവിടെ ആവര്‍ത്തിക്കരുത്. നാട്ടിലെത്തിയശേഷം ഹര്‍ജി തള്ളുകയാണെങ്കില്‍ അറസ്റ്റു ചെയ്യാം. അപ്പോള്‍ അന്വേഷണ സംഘത്തിന് ഇന്റര്‍പോളിനെ സമീപിക്കേണ്ടി വരില്ല. പ്രതി നാട്ടില്‍ തിരിച്ചെത്തുന്നതിനെ എതിര്‍ക്കുന്നത് പ്രതിക്കുവേണ്ടി സംസാരിക്കുന്നതിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത പിന്നാലെ പ്രതി രാജ്യം വിട്ടതിനെ അനുകൂലിക്കുന്നില്ലെന്നും അയാള്‍ക്കു തിരിച്ചു വരാന്‍ അവസരം നല്‍കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. വിജയ് ബാബുവിനെ വിമാനത്താവളത്തില്‍വച്ച് അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ പിടിവാശി കാണിക്കരുത്. പൊലീസിന്റെ ധാരണ ശരിവയ്ക്കാനല്ല കോടതി. ഇത് ഈഗോയുടെ പ്രശ്‌നമല്ല. പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് പ്രധാനം. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ അതിജീവിതയെ കക്ഷി ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ഇന്നലെ നാട്ടില്‍ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകന്‍ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്. ഇന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണു വിജയ് ബാബു ശ്രമിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....