കാസര്‍കോട് ചീമേനി പുലിയന്നൂരില്‍ റിട്ട.അധ്യാപിക പി.വി.ജാനകി(65)യെ കഴുത്തറുത്തു കൊലപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ക്ക് ജീവപര്യന്തം. പുലിയന്നൂര്‍ ചീര്‍ക്കുളം വലിയവീട്ടില്‍ വിശാഖ്(31), ചീര്‍ക്കുളം അള്ളറാട്ട് ഹൗസില്‍ അരുണ്‍കുമാര്‍(29) എന്നിവരെയാണു ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത്. രണ്ടാം പ്രതി പുലിയന്നൂര്‍ ചീര്‍ക്കുളം തലക്കാട്ട് ഹൗസില്‍ ടി.റെനീഷിനെ(24) വെറുതേ വിട്ടിരുന്നു. 2017 ഡിസംബര്‍ 13നു രാത്രി 9.30നാണ് മുഖംമൂടി അണിഞ്ഞ സംഘം വീട്ടില്‍ കയറി ജാനകിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് റിട്ട.അധ്യാപകന്‍ കളത്തേര കൃഷ്ണനെ(74) ഗുരുതരമായി പരുക്കേല്‍പ്പിച്ച് 17 പവന്‍ ആഭരണവും 92,000 രൂപയുമായി കടന്നു കളഞ്ഞത്. കൊലപാതകം, കവര്‍ച്ച, ഭവനഭേദനം, ഗൂഢാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. രണ്ടാം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. ജാനകി പഠിപ്പിച്ച ശിഷ്യന്മാരാണ് പ്രതികള്‍. 2019 ഡിസംബറില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം വിധി പറയാന്‍ വൈകുകയായിരുന്നു. വിചാരണ ആരംഭിച്ച ശേഷം ആറാമത്തെ ജഡ്ജിക്കാണ് വിധി പറയാന്‍ അവസരം ഉണ്ടായത്. കവര്‍ച്ച നടത്തിയ സ്വര്‍ണം ഉരുക്കിയ നിലയില്‍ കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതാണു സ്വര്‍ണം വില്‍ക്കാന്‍ പോയ സ്ഥലം തിരിച്ചറിയാനും പ്രതികളെ കണ്ടെത്താനും സഹായിച്ചത്. ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി.സൈമണിന് ആയിരുന്നു കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....