കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പരസ്യചിത്ര മോഡലും നടിയുമായ ഷഹനയെ ഭര്‍ത്താവ് സജ്ജാദും ഭര്‍തൃവീട്ടുകാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ച ഷഹനയുടെ ഡയറിക്കുറിപ്പുകളിലാണു ഭര്‍ത്താവ് സജ്ജാദിനും കുടുംബത്തിനുമെതിരെ പരാമര്‍ശമുള്ളത്. സജ്ജാദ് തല്ലിയതായും ഷഹന കുറിച്ചിട്ടുണ്ട്. ഷഹനയുടെ സഹോദരന്‍ ഡയറി അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി. മേയ് 13നു പുലര്‍ച്ചെയാണ് വാടകവീട്ടിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഭര്‍ത്താവ് സജ്ജാദ് ജില്ലാ ജയിലിലാണ്. വിവാഹത്തിനുശേഷം ഭര്‍ത്താവില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് ഷഹനയുടെ ഡയറിക്കുറിപ്പുകളിലുള്ളത്. വീട്ടില്‍ തനിക്ക് ജോലിക്കാരുടെ സ്ഥാനം പോലും ഉണ്ടായിരുന്നില്ല. കുടുംബത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതിന് സജ്ജാദും കൂട്ടുനിന്നുവെന്നും ഷഹന ഡയറിയില്‍ കുറിച്ചു. താന്‍ മോഡലിങ്ങിലൂടെ സമ്പാദിച്ച പണമെല്ലാം സജ്ജാദും കുടുംബവും തട്ടിയെടുത്തു. തനിക്ക് ഭക്ഷണം പോലും തരുന്നില്ല. കൂടാതെ സ്വര്‍ണമെല്ലാം കുടുംബക്കാര്‍ വിറ്റെന്നും ഷഹന കുറിച്ചിട്ടുണ്ട്. സെന്‍ജുവിന്റെ (സജ്ജാദ്) ഉമ്മയ്ക്കു വേണ്ടത് ജോലിക്കാരിയെ ആണ്, മരുമകളെ അല്ല. അവര്‍ക്ക് എന്നെ കുറ്റം പറഞ്ഞു കൊന്നാലേ സമാധാനമാകൂ. വീട് മാറാമെന്ന് സെന്‍ജു പറഞ്ഞിട്ടുണ്ട്' - ഡയറിയുടെ തുടക്കത്തില്‍ ഷഹന എഴുതി. 'എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി. ഞാന്‍ അവനെ മാത്രം വിശ്വസിച്ച് വന്നതാണ് ഈ വീട്ടില്‍. എന്നിട്ട് സെന്‍ജു പോലും എന്നെ ഇത്തിരി പോലും മനസ്സിലാക്കിയില്ല. ഈ വീട്ടില്‍ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല. ഞാന്‍ വെറും വേസ്റ്റ്. സെന്‍ജു പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. സെന്‍ജു ഞാന്‍ വിചാരിക്കും പോലെ ഒരാളല്ല' - ഡയറിയില്‍ കുറിച്ചു. 'സെന്‍ജു എന്നെ കുറേ തല്ലി. സെന്‍ജുവും വീട്ടുകാരും കൂടി എന്റെ അടുത്ത് വഴക്കുണ്ടാക്കി. ഇങ്ങനെ പോയാല്‍ ഞാന്‍ ഉണ്ടാവില്ല. സെന്‍ജു എന്റെ കൂടെ ഉണ്ടാകും എന്നു കരുതി. ഇപ്പോള്‍ സെന്‍ജു പോലും കൂടെയില്ല. എനിക്ക് മെന്റലാകും. ഇതുവരെ ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മ എന്നെ സ്‌നേഹിച്ച പോലെ ഇതുവരെ എന്നെ ആരും സ്‌നേഹിച്ചിട്ടില്ല' - ഷഹന ഡയറിയില്‍ കുറിച്ചു. ഡയറി കണ്ടെത്തിയത് അന്വേഷണത്തെ സഹായിക്കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് എസിപി കെ.സുദര്‍ശന്‍ പറഞ്ഞു. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള പീഡനങ്ങളെക്കുറിച്ചാണ് അതില്‍ എഴുതിയിട്ടുള്ളത്. ഇങ്ങനെ പോയാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അതില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....