ഗുരുവായൂരപ്പന് വഴിപാടായി നല്‍കിയ ഥാര്‍ ലേലം ചെയ്തത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ആദ്യ ലേലത്തില്‍ ഥാര്‍ സ്വന്തമാക്കിയത് എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദായിരുന്നു. ലേലത്തില്‍ പിടിച്ച വാഹനം എന്നാല്‍ ഭരണ സമിതി അമലിന് കൈമാറിയില്ല. ഇന്നിത് വീണ്ടും പുനര്‍ ലേലം ചെയ്ത് ദുബായ് വ്യവസായി വിഘ്നേഷ് വിജയകുമാര്‍ സ്വന്തമാക്കി. ഗുരുവായൂരപ്പന്റെ ഥാര്‍ ഓടിയ വഴി ഇങ്ങനെ... 2021 ഡിസംബര്‍ 4 മഹീന്ദ്ര എംഡി ആനന്ദ മഹീന്ദ്ര ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോഴാണ് കാണിക്കയായി ഥാര്‍ നല്‍കുന്നത്. മഹീന്ദ്ര ഏത് വാഹനം മാര്‍ക്കറ്റില്‍ ഇറക്കിയാലും, ആദ്യ എഡിഷന്‍ വണ്ടി ഗുരുവായൂരപ്പന് സമര്‍പ്പിക്കാറുണ്ട്. ഈ വണ്ടി ദേവസ്വം ലേലം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 2021 ഡിസംബര്‍ 8 ഥാര്‍ ലോലം ചെയ്തു. എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് 'ഥാര്‍' സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എന്നാല്‍ 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ലേലം ഉറപ്പിച്ച് 'ഥാര്‍' സ്വന്തമാക്കിയത്. ജിഎസ്ടി ഉള്‍പ്പെടെ 18 ലക്ഷം രൂപയോളം വരും. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു. 2021 ഡിസംബര്‍ 18 ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ഥാര്‍ കൈമാറുന്നതില്‍ തര്‍ക്കം ഉടലെടുത്തു. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചെന്ന് മാത്രമാണെന്നും ഭരണ സമിതിയോഗത്തിന് ശേഷമേ കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. അമല്‍ മുഹമ്മദിന്റെ പ്രതിനിധിയെ ഥാര്‍ കൈമാറ്റം സംബന്ധിച്ച വിഷയം അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ദേവസ്വം നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അമല്‍ മുഹമ്മദ് അലിയുടെ പ്രതിനിധി പ്രതികരിച്ചു. 2021 ഡിസംബര്‍ 21 ഥാര്‍ ലേല വിവാദത്തിന് പരിഹാരമായി. ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ഥാര്‍ അമല്‍ മുഹമ്മദലിക്ക് തന്നെ കൈമാറും. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗത്തിലാണ് തീരുമാനം. 2022 ജനുവരി 24 ഗുരുവായൂരില്‍ കാണിക്കയായി ലഭിച്ച വാഹനത്തിന്റെ ലേലം വീണ്ടും അനിശ്ചിതത്വത്തിലായി. ലേലം പിടിച്ച അമല്‍ മുഹമ്മദലിക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വാഹനം കൈമാറിയില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം കമ്മീഷ്ണറാണെന്ന് ചെയര്‍മാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ദേവസ്വം കമ്മീഷ്ണര്‍ക്ക് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് അനുമതി വൈകുന്നത്. മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെബി മോഹന്‍ദാസ് 24 നോട് പറഞ്ഞു. 2022 ജനുവരി 25 ഗുരുവായൂ!ര്‍ ക്ഷേത്രത്തില്‍ മഹീന്ദ്രാ കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. ജീപ്പിന്റെ ലേല വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. ജീപ്പിന്റെ വില അടക്കമുള്ള വിവരങ്ങള്‍ അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. 2022 ഏപ്രില്‍ 9 ഥാര്‍ ലേലം സംബന്ധിച്ച് ഇരുകക്ഷികളുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാന്‍ ജേവസ്വം കമ്മീഷ്ണറോട് ഹൈക്കോടതി നിര്‍ദേശിച്ചു. 2022 മെയ് 12 ഥാര്‍ വീണ്ടും ലേലം ചെയ്യാന്‍ തീരുമാനമായി. പുനര്‍ ലേലം നടത്തണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ലേല തീയതി പത്രമാധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും ദേവസ്വം ചെയര്‍മാന്‍ വി.കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 2022 ജൂണ്‍ 6 ഥാര്‍ വീണ്ടും ലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് ദുബായ് വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് ലേലത്തില്‍ വാങ്ങിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....