ഹൈദരാബാദ്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായി പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരടക്കം അഞ്ചു പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റകൃത്യത്തിനു ശേഷം കാര്‍ കഴുകി വൃത്തിയാക്കിയെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കാറില്‍നിന്നും ചില സുപ്രധാന തെളിവുകള്‍ കണ്ടെത്താനായെന്ന് പൊലീസ് അറിയിച്ചു. കാറില്‍നിന്ന് കണ്ടെടുത്ത സ്രവം, മുടി, കമ്മലുകള്‍, ചെരുപ്പ് എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഇതോടെ പ്രതികള്‍ക്കെതിരെ തെളിവു നശിപ്പിച്ചതിന് ഐപിസി സെക്ഷന്‍ 201 ചുമത്തി വേറെ കേസെടുത്തു. മേയ് 28നാണ് പബില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ (17) ബന്‍ജാര ഹില്‍സിനു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ വച്ചാണു പീഡിപ്പിച്ചത്. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ പബിനു മുന്നില്‍ ഇറക്കിവിടുകയും പെണ്‍കുട്ടി പിതാവിനെ വിളിച്ചു വരുത്തുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാലു പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ ഒരാള്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രാദേശിക നേതാവിന്റെ മകനാണ്. അഞ്ചാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. രണ്ടു കാറുകളും കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....