News Beyond Headlines

22 Wednesday
April

ഏഴാം ക്ലാസുകാരന്‍ ആദര്‍ശിന്റെ മൃതശരീരം റീപോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയിട്ട് രണ്ടര വര്‍ഷം

തിരുവനന്തപുരം ഭരതന്നൂരില്‍ കൊല്ലപ്പെട്ട ഏഴാം ക്ലാസുകാരന്‍ ആദര്‍ശിന്റെ മൃതശരീരം റീപോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയിട്ട് രണ്ടര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനെന്ന പേരില്‍ മൃതശരീര ഭാഗങ്ങള്‍ എഫ് എസ് എല്‍ ലാബിലേക്ക് ക്രൈം ബ്രാഞ്ച് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അന്വേഷണത്തില്‍ വിശ്വാസം നഷ്ട്ടപ്പെട്ടെന്നും അന്വേഷണ സംഘം തങ്ങളെ കബളിപ്പിക്കുകയാണെന്നും ആദര്‍ശിന്റെ മാതാപിതാക്കള്‍ പറയുന്നു. അതേസമയം എഫ് എസ് എല്‍ ലാബില്‍ നിന്ന് ഫലം ലഭിക്കാന്‍ ഇനിയും വൈകുമെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നു. തിരുവനന്തപുരം ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് വിജയനെ 2009 ഏപ്രില്‍ അഞ്ചിനാണ് വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പൊലീസ് കൊലപാതകമാണെന്ന് കണ്ടെത്തിയ കേസ് ആറ് മാസങ്ങള്‍ക്ക് ശേഷം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ചും സംഭവം കൊലപാതകമാണെന്നതില്‍ അടിവരയിട്ടു. മരണ കാരണം തലക്കേറ്റ ക്ഷതം ആണെന്നതും, മരണശേഷം മൃതശരീരം വെള്ളത്തില്‍ ഇട്ടതാണെന്നതും, ആദര്‍ശിന്റെ വസ്ത്രത്തില്‍ കണ്ട പുരുഷ ബീജവുമാണ് കൊലപാതകം എന്ന കണ്ടെത്തലിലേക്ക് അന്വേഷണ സംഘങ്ങളെ എത്തിച്ചത്. 2012 ല്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഭവം കൊലപാതകമാണ്, പക്ഷേ പ്രതി ആരാണെന്ന് കണ്ടെത്താന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ല. ഇതായിരുന്നു ആ റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം. പിന്നീടുള്ള ഏഴ് വര്‍ഷങ്ങളില്‍ ആദര്‍ശിന്റെ പിതാവ് വിജയകുമാര്‍ നീതിയ്ക്ക് വേണ്ടി അധികാര കേന്ദ്രങ്ങളില്‍ കയറിയിറങ്ങി. ഒടുവില്‍ ലോക്നാഥ് ബെഹ്റ ഡി ജി പി ആയിരിക്കെ റീപോസ്റ്റ്മോര്‍ട്ടത്തിന് ഉത്തരവിറങ്ങി. 2019 ഒക്ടോബര്‍ 14ന് ക്രൈം ബ്രാഞ്ച് ആദര്‍ശിന്റെ കുഴിമാന്തി. പക്ഷേ, കൊണ്ടുപോയ മൃതശരീര ഭാഗങ്ങള്‍ പിന്നീട് എന്തുചെയ്തുവെന്ന് ഈ പിതാവിനറിയില്ല. രണ്ടര വര്‍ഷം പിന്നിട്ടിരിക്കുന്നു. അമ്മ ഷീജയ്ക്കും പ്രതീക്ഷകള്‍ നഷ്ട്ടപെട്ടു.കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് റീപോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും, എന്നാല്‍ തങ്ങള്‍ക്ക് ഫോറെന്‍സിക് സയന്‍സ് ലാബില്‍ നിന്ന് റിസള്‍ട്ട് ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നും ക്രൈം ബ്രാഞ്ച് വിശദീകരിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....