News Beyond Headlines

29 Monday
December

വില്‍പ്പനയ്ക്കെത്തിച്ച സ്വര്‍ണം വാഹനമടക്കം തട്ടിയെടുത്തു; ജൂവലറി ഉടമയുടെ വന്‍ തിരക്കഥ,പിടിയില്‍

പൂക്കോട്ടുംപാടം: വില്പനയ്ക്കായി കൊണ്ടുവന്ന 456 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ജൂവലറി ഉടമയും കൂട്ടാളിയും മണിക്കൂറുകള്‍ക്കകം പിടിയിലായി. മഞ്ചേരി കാരക്കുന്നിലെ ജൂവലറിയില്‍ പങ്കാളിത്തമുള്ള വഴിക്കടവ് കുന്നുമ്മല്‍പൊട്ടി മൊല്ലപ്പടി സ്വദേശി ചെമ്പന്‍ ഫര്‍സാന്‍ (മുന്ന -26) സഹായി കുന്നുമ്മല്‍പൊട്ടി പറമ്പന്‍ മുഹമ്മദ് ഷിബിലി (ഷാലു -22) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. മഞ്ചേരിയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് ജൂവലറികളിലേക്ക് സ്‌കൂട്ടറില്‍ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. മഞ്ചേരിയില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന പോത്തുകല്‍ സ്വദേശി വായാടന്‍ പ്രദീഷ് വിവിധ ജൂവലറികളിലേക്കായി വിതരണത്തിനു കൊണ്ടുവന്ന സ്വര്‍ണാഭരണമായിരുന്നു ഇത്. തട്ടിപ്പിനായി തയ്യാറാക്കിയത് വന്‍ തിരക്കഥ മഞ്ചേരി കാരക്കുന്നിലെ സ്വര്‍ണക്കടയിലെ പങ്കാളിയായ ഫര്‍സാന് സ്വര്‍ണ മൊത്തവ്യാപാരിയായ പ്രദീഷുമായി സ്വര്‍ണമിടപാടില്‍ മുന്‍പരിചയമുണ്ടായിരുന്നു. ഫര്‍സാന്റെ കടയിലും സ്വര്‍ണമെത്തിച്ചിരുന്നത് പ്രദീഷായിരുന്നു. പ്രദീഷ് സ്വര്‍ണം വിതരണംചെയ്യുന്ന രീതി മനസ്സിലാക്കിയ ഫര്‍സാന്‍ സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതി തയ്യാറാക്കി. രണ്ടുദിവസം മുന്‍പ് പ്രദീഷിന്റെ കടയിലെത്തി താത്കാലികാവശ്യത്തിനെന്ന് പറഞ്ഞ് സ്‌കൂട്ടര്‍ വാങ്ങി. ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയതിനു ശേഷമാണ് സ്‌കൂട്ടര്‍ മടക്കിക്കൊടുത്തത്. സുഹൃത്തായ മുഹമ്മദ് ഷിബിലിയെ കണ്ട് അടവു തെറ്റിയ വാഹനം പിടിച്ചു കൊടുത്താല്‍ പണം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂടെക്കൂട്ടി. ഫര്‍സാന്‍ ജൂണ്‍ ഏഴിന് രാവിലെ മഞ്ചേരിയിലെത്തി സ്‌കൂട്ടറില്‍ സ്വര്‍ണവിതരണത്തിന് പോവുകയായിരുന്ന പ്രദീഷിനെ ഷിബിലിക്ക് കാണിച്ചു കൊടുത്തു. പ്രദീഷ് അറിയാതെ ഇരുവരും ഫര്‍സാന്റെ ബുള്ളറ്റ് ബൈക്കില്‍ പിന്തുടര്‍ന്നു. ഉച്ചയോടെ പൂക്കോട്ടുംപാടത്തെ ജൂവലറിയില്‍ സ്വര്‍ണമിടപാട് നടത്തുകയായിരുന്ന പ്രദീഷിനെ ഫര്‍സാന്‍ ഫോണില്‍ വിളിച്ച് താന്‍ സഹോദരന്റെ ഭാര്യയെ കാളികാവിലെ വീട്ടിലാക്കി തിരിച്ചു വരുന്നുണ്ടെന്നും പൂക്കോട്ടുംപാടത്ത് വെച്ച് കാണണമെന്നും അറിയിച്ചു. അല്‍പ്പസമയത്തിന് ശേഷം ഫര്‍സാന്‍ ഫോണില്‍ വിളിച്ച് ജ്യൂസ് കുടിക്കാന്‍ ക്ഷണിച്ചു. ജ്യൂസ് കുടിക്കുന്ന സമയത്ത് ഷിബിലി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് സ്വര്‍ണമടങ്ങിയ സ്‌കൂട്ടറുമായി കടന്നു. പുറത്തിറങ്ങിയ പ്രദീഷ് സ്‌കൂട്ടര്‍ കാണാതെ പരിഭ്രമിച്ചപ്പോള്‍ പരിസരങ്ങളില്‍ അന്വേഷിക്കാമെന്നു പറഞ്ഞ് ഫര്‍സാന്‍ പോലീസ് സ്റ്റേഷനില്‍ പോകാതെ പ്രദീഷിനെ പിന്തിരിപ്പിച്ചു. സ്വര്‍ണവ്യാപാരത്തില്‍ പങ്കാളിയായ ബന്ധുവിനെ പ്രദീഷ് വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഫര്‍സാനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി. നിലമ്പൂര്‍ ഡിവൈ.എസ്.പി. സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഇരുവരെയും ചോദ്യംചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങള്‍സഹിതം നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഷിബിലിനെ ഫോണ്‍ചെയ്ത് പൂക്കോട്ടുംപാടത്ത് എത്തിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മോഷ്ടിച്ച സ്‌കൂട്ടര്‍ സ്വര്‍ണാഭരണങ്ങള്‍ സഹിതം ഫര്‍സാന്റെ വീടിനു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍നിന്ന് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. പൂക്കോട്ടുംപാടം പോലീസ് ഇന്‍സ്പെക്ടര്‍ സി.എന്‍ സുകുമാരന്‍, എസ്.എ. ജയകൃഷ്ണന്‍, ബിനുകുമാര്‍, സി. അജീഷ്, സക്കീര്‍ ഹുസൈന്‍ പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. എം. അസൈനാര്‍, എന്‍.പി. സുനില്‍, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....