News Beyond Headlines

22 Wednesday
April

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി; ബോട്ടുകള്‍ തിരികെയെത്തി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി. വ്യാഴം അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രിവരെ 52 ദിവസമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് നിരോധനം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും ചെറുയാനങ്ങള്‍ക്കും ഉപരിതല മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. കടലില്‍പോയ ബോട്ടുകള്‍ വ്യാഴം പകലും രാത്രിയുമായി തിരികെയെത്തി. ഇവ നീണ്ടകര പാലത്തിന്റെ കിഴക്കുവശം അഷ്ടമുടിക്കായല്‍ തീരത്തേക്ക് മാറ്റി പാലത്തിന്റെ സ്പാനുകള്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു. ഇതര സംസ്ഥാന ബോട്ടുകള്‍ നേരത്തെ തീരം വിട്ടിരുന്നു. സമാധാനപരമായ ട്രോളിങ് നിരോധനം ഉറപ്പാക്കാനും നിരോധനം ലംഘിക്കാതിരിക്കാനും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും രംഗത്തുണ്ട്. തീരത്തും ഹാര്‍ബറുകളിലും പൊലീസിന്റെ സാന്നിധ്യവും ഉറപ്പാക്കി. പരവൂര്‍ കാപ്പില്‍ മുതല്‍ കായംകുളം എന്‍ടിപിസിവരെയുള്ള 37.5 കിലോമീറ്റര്‍ തീരത്ത് സുരക്ഷയ്ക്കും നിയമലംഘനം പരിശോധിക്കാനുമായി ഫിഷറീസ് വകുപ്പ് മൂന്ന് ബോട്ട് സജ്ജീകരിച്ചു. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍നിന്ന് വിദഗ്ധ പരിശീലനം നേടിയ 12 ലൈഫ് ഗാര്‍ഡിന്റെ സേവനവും ലഭ്യമാണ്. ഇവരെ സഹായിക്കാന്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരും ഉണ്ടാകും. തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ തുറമുഖം കേന്ദ്രീകരിച്ച് നാലുവീതം ലൈഫ് ഗാര്‍ഡുമാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും ആരംഭിച്ചു. കോസ്റ്റല്‍ പൊലീസിന്റെ രണ്ടുബോട്ട് കൊല്ലം, നീണ്ടകര തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടത്തും. പുറംകടലില്‍നിന്ന് തിരികെയെത്തിയ ബോട്ടുകളില്‍നിന്ന് വലകള്‍, റോപ്പ്, ജിപിഎസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ് തുടങ്ങി വിലപിടിപ്പുള്ള ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വരും ദിവസങ്ങളില്‍ ബോട്ടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തും. നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ എന്നിവിടങ്ങളിലെ മത്സ്യഫെഡ് പമ്പുകള്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബുധനാഴ്ച വൈകിയെത്തിയ ബോട്ടുകളിലെ മത്സ്യം വില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് വ്യാഴാഴ്ച ഹാര്‍ബറില്‍ സൗകര്യമൊരുക്കി. നിരോധന കാലത്ത് തൊഴിലില്ലാതാകുന്ന ബോട്ട്, അനുബന്ധതൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....