കൊല്ലം അഞ്ചല്‍ തടിക്കാട് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. രണ്ടര വയസ്സുകാരനായ മുഹമ്മദ് അഫ്രാനെ കണ്ടെത്തിയത് 12 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ്. കുഞ്ഞിനെ പരിശോധനയ്ക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. അഞ്ചല്‍ തടിക്കാട്ടില്‍ അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കാണാതായത്. റബ്ബര്‍ മരത്തിന് താഴെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. നായശല്യമുള്ള പ്രദേശമാണ് ഇത്. അതുകൊണ്ട് തന്നെ നായയെ കണ്ട് കുട്ടി പേടിച്ച് നിക്കുകയായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉള്ളത്. അമ്മ വീട്ടില്‍ കുട്ടിയുണ്ടെന്ന് പിതാവിന്റെ മാതാപിതാക്കളും അച്ഛന്‍ വീട്ടില്‍ കുട്ടിയുണ്ടെന്ന് മാതാവിന്റെ മാതാപിതാക്കളും കരുതി. എന്നാല്‍, ഇരുവരുടെ പക്കല്‍ കുട്ടിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. ഇന്നലെ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാല്‍ ഒരു മണിയോടെ തെരച്ചില്‍ നിര്‍ത്തി. പിന്നീട് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ തെരച്ചില്‍ പുനരാരംഭിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....