ഗൂഢാലോചന കേസില്‍ സ്വപ്ന സുരേഷിനെ ഉടന്‍ ചോദ്യം ചെയ്യില്ല. അടുത്ത ആഴ്ച അന്വേഷണ സംഘത്തിന്റെ യോഗം ചേര്‍ന്ന് പ്രാഥമിക തെളിവുകള്‍ വിലയിരുത്തിയ ശേഷമേ ചോദ്യം ചെയ്യലിലേക്ക് കടക്കൂ. മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസില്‍നിന്ന് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനന്‍ കേസ് ഡയറി വാങ്ങി. ഇന്നും നാളെയുമായി പ്രാഥമിക തെളിവുകള്‍ ശേഖരിക്കും. അതിനൊപ്പം പരാതിക്കാരനായ മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ വിശദ മൊഴിയെടുക്കും. തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന്റെ വിപുലമായ യോഗം ചേരും. പിന്നീടാവും പ്രതികളായ സ്വപ്നയെയും പി.സി.ജോര്‍ജിനെയും ചോദ്യം ചെയ്യുന്ന കാര്യം തീരുമാനിക്കുക. മാത്രവുമല്ല, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ സമീപിക്കുമെന്നിരിക്കെ അതിനെതിരെ വിശദീകരണം സമര്‍പ്പിച്ച് കോടതിയില്‍ നിന്ന് അന്വേഷണ അനുമതി ഉറപ്പിക്കുകയുമാണ് പ്രത്യേക സംഘത്തിന്റെ ആദ്യ കടമ്പ. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്താന്‍ സ്വപ്നയില്‍ സമ്മര്‍ദം ചെലുത്തുകയും മുഖ്യമന്ത്രിയുടെ പേര് ഉപയോഗിക്കുകയും ചെയ്ത ഷാജ് കിരണിനെതിരെ കേസെടുക്കണോയെന്നതില്‍ തീരുമാനമായില്ല. ഷാജുമായി സര്‍ക്കാരിന് ബന്ധമില്ലെങ്കില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയെ അപമാനിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരടക്കം നൂറിലേറെ പേര്‍ക്ക് എതിരെ കേസെടുത്തിട്ടുമുണ്ട്. എന്നാല്‍ ഷാജ് ഇടപെട്ടത് ഏത് രീതിയിലെന്നതില്‍ ഉള്‍പ്പെടെ കൂടുതല്‍ വ്യക്തത വരുകയും നിയമോപദേശം ലഭിക്കുകയും ചെയ്ത ശേഷം മാത്രം കേസെടുക്കുന്നത് തീരുമാനിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....