തൃശ്ശൂര്‍: വധുവിന്റെ അമ്മയുടെ സ്ഥാനത്ത് മഹിളാമന്ദിരം സൂപ്രണ്ട് പി.എസ്. ഉഷ, കൈ പിടിച്ച് നല്‍കാന്‍ ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, ബൊക്കെ കൈമാറിയത് ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, വിവാഹമോതിരം കൈമാറിയത് മേയര്‍ എം.കെ. വര്‍ഗീസ്, വരണമാല്യം എടുത്തുനല്‍കിയത് പി. ബാലചന്ദ്രന്‍ എം.എല്‍.എ., അനുഗ്രഹവുമായി കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലാലി ജെയിംസ്... രാമവര്‍മപുരത്തെ മഹിളാ മന്ദിരത്തില്‍ വെള്ളിയാഴ്ച നടന്നത് വിശിഷ്ടമായ ഒരു പ്രണയവിവാഹമായിരുന്നു.മന്ദിരത്തിലെ അന്തേവാസി പാര്‍വതിയെ ലാലൂര്‍ മനയ്ക്കപ്പറമ്പില്‍ റോയ്‌സണ്‍ ആണ് സഖിയാക്കിയത്. വനിതാ സംരക്ഷണ ഓഫീസര്‍ എസ്. ലേഖയും വനിതാ ശിശു വികസന ജില്ലാ ഓഫീസര്‍ പി. മീരയും ചേര്‍ന്ന് കൈമാറിയ സിന്ദൂരം റോയ്‌സണ്‍ പാര്‍വതിയുടെ നെറുകയില്‍ ചാര്‍ത്തി. യുവ എഴുത്തുകാരി ദീപ ജയരാജ് എഴുതിയ 'മാംസനിബദ്ധമല്ല രാഗം' എന്ന നോവല്‍ വധൂവരന്‍മാര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. വ്യാഴാഴ്ച ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ രജിസ്ട്രേഷന്‍ കഴിഞ്ഞു. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനാണ് റോയ്സണ്‍. പാര്‍വതി തൃശ്ശൂരിലെ മോഡല്‍ ബോയ്സ് സ്‌കൂളില്‍ പത്തില്‍ പഠിക്കുമ്പോള്‍ അവിടെ പരീക്ഷയെഴുതാനെത്തിയതായിരുന്നു റോയ്സണ്‍. അവിടെ വെച്ച് പരിചയപ്പെട്ടു. ആ പരിചയം പ്രണയമായി. മഹിളാ മന്ദിരം അധികൃതരുടെ സമ്മതം തേടി റോയ്സന്റെ കുടുംബക്കാരെത്തി. അത് വിവാഹത്തിലേക്കും എത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....