കോഴഞ്ചേരി: തിരുവല്ല- കുമ്പഴ സംസ്ഥാന പാതയിൽ കുമ്പനാടിന് സമീപം മുട്ടുമണ്ണിൽ കാറും സ്വകാര്യ ബസ്സും കൂട്ടിമുട്ടി കാർ യാത്രക്കാരനായ പുറമറ്റം മുണ്ടമല പുളിമൂട്ടിൽ തോമസ് ജേക്കബ്ബ് ( രാജു പുളിമൂട്ടിൽ-70) മരിച്ചു. ശനിയാഴ്ച്ച രാവിലെ 7.30 ന് ആയിരുന്നു അപകടം. കോഴഞ്ചേരി ഭാഗത്തേക്ക് പോയ വാഗൺ ആർ കാറിൽ എതിരെ വന്ന കോഴഞ്ചേരി-കവിയൂർ- ചങ്ങനാശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു.തോമസ് ജേക്കബ്ബ് ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഭാഗം തകർന്ന് എയർ ബാഗുകൾ തുറന്നിരുന്നു. നാട്ടുകാർ ഓടിയെത്തിയാണ് കാറിൽ നിന്നും ആളെ പുറത്തെടുത്തത്. മുൻ കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്, മാരാമൺ കൺ വെൻഷന്റെ സംഘാടക സമിതിയായ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ട്രഷറർ, ജില്ലാ കാർഷിക വികസന സമിതി അംഗം, പുറമറ്റം ഗ്രാമപഞ്ചായത്ത് മുൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ CPIM പുറമറ്റം ലോക്കൽ കമ്മിറ്റിയംഗവും തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രം നിയന്ത്രണത്തിലുള്ള പ്രിമിനെൻറ് ആഗ്രോ ഫാർമർ പ്രൊഡൂസർ കമ്പിനി MD യുമാണ്. പുറമറ്റം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോശാമ്മ തോമസ് ഭാര്യയാണ്.മക്കൾ: അരുൺ പി.തോമസ് (ദോഹ), അഞ്ജു കുര്യൻ( പട്ടം സെൻറ് തോമസ് സ്കൂൾ, തിരുവനന്തപുരം). മരുമക്കൾ: ഡോണ എലിസബത്ത് മാത്യു, ടെസ്സിൻ കുര്യൻ. മൃതദേഹം കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രി മോർച്ചറിയിൽ. തുടർച്ചയായ രണ്ടാം ദിവസമാണ് ടി.കെ റോഡിൽ അടുത്തടുത്ത സ്ഥലങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ രണ്ട് മരണങ്ങൾ സംഭവിച്ചത്. കഴിഞ്ഞ ദിവസം ഇരവിപേരൂരിൽ സ്കൂട്ടർ യാത്രിക അമിത വേഗത്തിൽ വന്ന ടിപ്പർ കയറി മരിച്ചിരുന്നു. ടി.കെ. റോഡ് ഉന്നത നിലവാരത്തിൽ നവീകരിച്ചതിന് ശേഷം വാഹനങ്ങൾ അമിത വേഗതയിലാണ് സഞ്ചരിക്കുന്നത് എന്ന് വ്യാപക പരാതിയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....