News Beyond Headlines

22 Wednesday
April

പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കാമുകിയുടെ ഹോസ്റ്റലില്‍ ഒളിച്ചു; ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ പിടിയില്‍

അടൂര്‍: കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയില്‍നിന്ന് പുറത്താക്കപ്പെട്ട യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് വീട്ടില്‍ ചന്തു എന്നു വിളിക്കുന്ന അനുലാലി(25)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള മറ്റൊരു കാമുകിയുമായി ബൈക്കില്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ഇയാള്‍ അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദത്തിലായ പെണ്‍കുട്ടിയെ ഫെബ്രുവരിയിലാണ് ഇയാള്‍ പീഡിപ്പിച്ചത്. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ജങ്ഷനില്‍നിന്ന് ബൈക്കില്‍ കയറ്റി ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവരമറിഞ്ഞ അനുലാല്‍ ഒളിവില്‍ പോയി. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഇയാള്‍ എറണാകുളത്തുണ്ടെന്ന് പോലീസിന് മനസ്സിലായത്. വല്ലപ്പോഴും മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ഫോണ്‍ നമ്പരില്‍നിന്ന് എറണാകുളത്തെ ഒരു നമ്പരിലേക്ക് പതിവായി വിളിച്ചിരുന്നതായി പോലീസ് സൈബര്‍ സെല്‍ മുഖേന മനസ്സിലാക്കി. ഇത് ഇയാളുടെ കാമുകിയുടെ നമ്പരായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ എറണാകുളത്തെ ഒരു ഹോസ്റ്റലില്‍ കാമുകിക്കൊപ്പം അനുലാല്‍ ഉണ്ടെന്നു മനസ്സിലാക്കിയ പോലീസ് ശനിയാഴ്ച പുലര്‍ച്ചെവരെ ഹോസ്റ്റലിന് പുറത്ത് കാത്തിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറി മനസ്സിലാകാത്തതായിരുന്നു കാത്തുനില്‍ക്കാന്‍ കാരണം. പോലീസ് സാന്നിധ്യം മനസ്സിലാക്കിയ ഇയാള്‍ പുലര്‍ച്ചെ കാമുകിയെയുംകൊണ്ട് ബൈക്കില്‍ ചാലക്കുടി ഭാഗത്തേക്ക് കടന്നു. പിന്‍തുടര്‍ന്ന പോലീസ് ചാലക്കുടിക്കും ആതിരപ്പള്ളിക്കും ഇടയ്ക്കുവെച്ച് സാഹസികമായി അനുലാലിനെ പിടികൂടി. വീടുകയറി ആക്രമണം, സ്ത്രീകള്‍ക്കുനേരേ അതിക്രമം, വധശ്രമം, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ നിരവധി കേസിലെ പ്രതിയാണ് ഇയാള്‍. അടൂര്‍ സി.ഐ. ടി.ഡി.പ്രജീഷ്, എസ്.ഐ.മാരായ എം.മനീഷ്, ബിജു ജേക്കബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, രതീഷ്, റോബി ഐസക്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....