ഇരയെന്ന നിലയില്‍ സ്വപ്ന സുരേഷിനെ സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ മനോരമ ന്യൂസിനോട്. സംഘപരിവാര്‍ ബന്ധം ശരിവെച്ച അജി കൃഷ്ണന്‍ എച്ച്ആര്‍ഡിഎസിന്റെ പ്രവര്‍ത്തനം സുതാര്യമാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കോടികളുടെ വിദേശഫണ്ട് വിനിയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഷാജ് കിരണ്‍ ഒന്നരമാസം മുന്‍പ് പാലക്കാട് ഓഫിസില്‍ എത്തിയിരുന്നതായും അജി കൃഷ്ണന്‍ വെളിപ്പെടുത്തി. സ്വപ്നയുടെ പുതിയ നീക്കങ്ങള്‍ക്കു പിന്നില്‍ സംഘപരിവാര്‍ ബന്ധമുള്ള എന്‍ജിഒ എച്ച്ആര്‍ഡിഎസാണെന്ന് ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സെക്രട്ടറി അജി കൃഷ്ണന്‍ പ്രതികരിച്ചത്. സ്വപ്ന രഹസ്യമൊഴി നല്‍കിയതിലും അഭിഭാഷകനെ നിയമിച്ചതിലും പങ്കില്ലെന്ന് എച്ച്ആര്‍ഡിഎസ് ആവര്‍ത്തിക്കുന്നു. എന്നാല്‍ സ്ഥാപനത്തിലെ ജീവനക്കാരി എന്ന നിലയിലും ഇരയെന്ന നിലയിലും സ്വപ്നയെ സംരക്ഷിക്കാന്‍ സൗകര്യങ്ങള്‍ നല്‍കാനാണു തീരുമാനം. സംഘപരിവാറെന്ന് ആക്ഷേപിക്കുന്നവരോട് ആര്‍എസ്എസ് ബന്ധം മോശം കാര്യമാണോ എന്നാണു മറുചോദ്യം. സ്ഥാപനത്തിനെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പില്ലെന്നും, പരാതി സ്വപ്നയെ സഹായിക്കുന്നതിലെ പ്രതികാരമാണെന്നും ആരോപണമുണ്ട്. ആരോപണങ്ങളുടെ മൂര്‍ച്ച കൂടുമ്പോഴും സ്വപ്നയോടൊപ്പം അടിയുറച്ചു നില്‍ക്കാനാണ് എച്ച്ആര്‍ഡിഎസിന്റെ തീരുമാനം. എച്ച്ആര്‍ഡിഎസ് ഇടപ്പെട്ടാണ് സ്വപ്നയുടെ സുരക്ഷയ്ക്കായി ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....