News Beyond Headlines

27 Monday
April

രക്ഷിച്ചത് ഒന്നല്ല, 2 ജീവന്‍; ആത്മഹത്യക്കൊരുങ്ങിയ ഗര്‍ഭിണിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പോലീസ്

കുമരകം: അവളുടെയുള്ളില്‍ ഒരുജീവന്‍ തുടിക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞു ജീവനെപ്പോലും മറന്ന് സ്വയം ജീവനൊടുക്കാനായിരുന്നു അവളുടെ തീരുമാനം. കഴുത്തില്‍ ചുറ്റിയ തുണി ഒരുകൊലക്കയറായി മാറാന്‍ നിമിഷങ്ങള്‍മാത്രം മതിയായിരുന്നു. ഒരുനിയോഗംപോലെ അവിടെയെത്തിയ പോലീസ് സംഘം അവളെ ജീവിതത്തിലേക്ക് തിരികെയിറക്കി. പോലീസിന്റെ മനസ്സാന്നിധ്യം രണ്ടുജീവന്‍ കാത്തു. വാഹനപരിശോധന നടത്തുകയായിരുന്ന കോട്ടയം വെസ്റ്റ് പോലീസ് സംഘത്തിന്റെ അവസരോചിതമായ ഇടപെടലാണ് ആത്മഹത്യാശ്രമത്തിനൊരുങ്ങിയ അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയുടെ ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞദിവസം കോട്ടയം-കുമരകം റോഡില്‍ ഇല്ലിക്കല്‍ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്.ഐ. എം.എ.നവാസും സംഘവും. മരുമകന്‍ മദ്യപിച്ചെത്തി ഗര്‍ഭിണിയായ മകളെ ദേഹോപദ്രവം ചെയ്യുന്നെന്നും തനിയെ മകളുടെ വീട്ടിലേക്ക് പോകാന്‍ ഭയമായതിനാല്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് അച്ഛന്‍ സ്റ്റേഷനിലേക്ക് വിളിച്ചവിവരം പോലീസ് സ്റ്റേഷനില്‍നിന്ന് ഇവര്‍ക്ക് കൈമാറി. ഒരുനിമിഷം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചു.എ.എസ്‌.െഎ. ബിനു രവീന്ദ്രന്‍, സിവില്‍പോലീസ് ഓഫീസര്‍ എസ്.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രധാന റോഡില്‍നിന്ന് 100 മീറ്റര്‍ ഉള്ളിലായിരുന്ന ആ വീട്. വീട്ടിലെത്തി വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. സ്റ്റേഷനില്‍ വിവരം അറിയിച്ച ആളെ വിളിച്ചപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. വീടിനകത്ത് ടി.വി. പ്രവര്‍ത്തിക്കുന്ന ശബ്ദംകേട്ടതിനാല്‍ കതക് തള്ളിത്തുറന്ന് പോലീസ് അകത്തുകയറി. വീടിനുള്ളില്‍നിന്ന് ഞരക്കംകേട്ട് അതിവേഗം മുറിക്കകത്തെത്തിയ പോലീസ് ഫാനില്‍ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. എ.എസ്.ഐ. ബിനു രവീന്ദ്രനും സിവില്‍പോലീസ് ഓഫീസര്‍ എസ്.സുരേഷും ചേര്‍ന്ന് യുവതിയെ താങ്ങി ഉയര്‍ത്തിനിര്‍ത്തി. കഴുത്തില്‍ മുറുകിയ തുണി ആദ്യം അഴിച്ചെടുക്കാന്‍ കഴിഞ്ഞില്ല. അടുത്ത മുറിയില്‍നിന്ന് കത്തിയെടുത്ത് ഷാള്‍ മുറിച്ചുമാറ്റി താഴെയിറക്കി. അബോധാവസ്ഥയിലായ യുവതിയെ എടുത്ത് പോലീസ് വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായി. അതിവേഗ പോലീസ് നടപടിയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കോട്ടയം വെസ്റ്റ് പോലീസ്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ് മാത്യു, ബോബി സ്റ്റീഫന്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....