News Beyond Headlines

22 Wednesday
April

എസ്എസ്എല്‍സിക്ക് 99.26 ശതമാനം വിജയം

എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 99.26 ശതമാനമാണ് വിജയം. 99.47 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 4,26,469 പേര്‍ പരീക്ഷ എഴുതിയതില്‍ 4,23,303 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു. വിജയശതമാനം കൂടുതലുള്ള റവന്യു ജില്ല കണ്ണൂര്‍ (99.76%). വിജയശതമാനം കുറഞ്ഞ റവന്യു ജില്ല-വയനാട് (98.07%). വിജയശതമാനം കൂടുതലുള്ള വിദ്യാഭ്യാസ ജില്ല-പാല (99.94%). കുറഞ്ഞ വിദ്യാഭ്യാസ ജില്ല- ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം. 3024 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭിച്ചു. ഗള്‍ഫില്‍ 571 പേര്‍ പരീക്ഷ എഴുതിയതില്‍ 561 പേര്‍ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയം 98.25%. 4 ഗള്‍ഫ് സെന്ററുകളില്‍ 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപില്‍ 882 പേര്‍ പരീക്ഷ എഴുതിയതില്‍ 785 പേര്‍ വിജയിച്ചു. 89% വിജയം. കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് പികെഎംഎംഎച്ച്എസ്എസ് ഇടരിക്കോട് മലപ്പുറം. 2104 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. കുറച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് എച്ച്എംഎച്ച്എസ്എസ് രണ്ടാര്‍ക്കര എറണാകുളം. ഒരു വിദ്യാര്‍ഥിയാണ് പരീക്ഷ എഴുതിയത്. ടിഎച്ച്എസ്എല്‍സിയില്‍ 2977 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 2912പേര്‍ വിജയിച്ചു. വിജയം 99.49%. മൊത്തം എ പ്ലസ് ലഭിച്ചവര്‍ 112. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഉണ്ടായിരുന്നില്ല. വൈകിട്ട് നാലു മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം അറിയാം. 2961 പരീക്ഷാ കേന്ദ്രങ്ങളിലായി 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഇതില്‍ 2,07,909 പെണ്‍കുട്ടികളും 2,18,560 ആണ്‍കുട്ടികളുമാണ്. 1,91,382 വിദ്യാര്‍ഥികള്‍ മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതി. എസ്എസ്എല്‍സി പ്രൈവറ്റ് വിഭാഗത്തില്‍ 409 പേര്‍ പരീക്ഷ എഴുതി. ഫോക്കസ് ഏരിയില്‍നിന്ന് 30 ശതമാനവും പുറത്തുനിന്ന് 30 ശതമാനവും ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. 70 ക്യാംപുകളിലാണ് മൂല്യനിര്‍ണയം നടന്നത്. 9722 അധ്യാപകര്‍ മൂല്യനിര്‍ണയത്തിനുണ്ടായിരുന്നു. ഫലമറിയാന്‍: www.keralaresults.nic.in, www.keralapareekshabhavan.in, എസ്എസ്എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.sslchiexam.kerala. gov.in), ടിഎച്ച്എസ്എല്‍സി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എല്‍സി-ഹിയറിങ് ഇംപയേര്‍ഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എല്‍സി (www.ahslcexam.kerala.gov.in)

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....