വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കും. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനിത് നാരായണനാണ് ഒളിവില്‍ കഴിയുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരെ വിമാനത്താവളത്തില്‍ പിടിച്ചുവച്ചെങ്കിലും, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുനിത് രക്ഷപ്പെട്ടെന്നാണ് പൊലീസ് ഭാഷ്യം. സുനിത്തിനെ മൂന്നു ദിവസമായിട്ടും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ലുക്കൗട്ട് സര്‍ക്കുലര്‍ കൈമാറാന്‍ തീരുമാനിച്ചത്. കേസിന്റെ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്നു ചേരും. പ്രതിഷേധം നടന്ന വിമാനം നേരിട്ടു പരിശോധിച്ചും ഇന്ന് തെളിവ് ശേഖരിക്കും. ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരാണ് കേസില്‍ ഒന്നും രണ്ടും പ്രതികള്‍. 27 വരെയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. ഒളിവിലുള്ള സുനിത് നാരായണന്‍ മൂന്നാം പ്രതിയാണ്. വധശ്രമം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണു കേസ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എസ്.അനില്‍ കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പൊലീസാണു കേസ് റജിസ്റ്റര്‍ ചെയ്തത്. അതിനിടെ, കേസ് മജിസ്‌ട്രേട്ട് കോടതി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കു കൈമാറി. മജിസ്‌ട്രേട്ട് കോടതിക്ക് എയര്‍ക്രാഫ്റ്റ് നിയമങ്ങള്‍ കൈകാര്യം ചെയ്യാന്‍ അധികാരമില്ലെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണു നടപടി. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി തള്ളി. അതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇനി ഹൈക്കോടതിയുമായി ആലോചിച്ച് പ്രത്യേക കോടതി രൂപീകരിച്ച് ഈ കേസ് അങ്ങോട്ടു മാറ്റും. നിലവില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ചെന്നൈയില്‍ പ്രത്യേക കോടതിയുണ്ട്. അവിടേക്കു മാറ്റുമോയെന്നു വ്യക്തമല്ല. ഫര്‍സീന് അധ്യാപക യോഗ്യത ഇല്ലെന്ന് റിപ്പോര്‍ട്ട് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിനു പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിന് അധ്യാപക ജോലി ചെയ്യാനുള്ള യോഗ്യതയില്ലെന്ന് റിപ്പോര്‍ട്ട്. മുട്ടന്നൂര്‍ യുപി സ്‌കൂളിലാണ് ഫര്‍സീന്‍ ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പ്രബേഷന്‍ കഴിഞ്ഞിട്ടില്ല. അധ്യാപക ജോലിക്കുള്ള യോഗ്യതയായ കെ-ടെറ്റും പാസായിട്ടില്ലെന്ന് ഡിഡിഇ ഡിപിഐക്കു റിപ്പോര്‍ട്ട് നല്‍കി. ക്രിമിനല്‍ കേസില്‍ പ്രതിയായതോടെ ഫര്‍സീനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ജോലിയിലെ യോഗ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....