കോഴിക്കോട് : മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ (ഐ.എം.സി.എച്ച്.) ജന്മം നല്‍കിയ അമ്മയ്ക്ക് കുഞ്ഞിനെ മാറിനല്‍കിയതായി പരാതി. ജൂണ്‍ ആറിന് രാവിലെ 10.15-ന് ഐ.എം.സി.എച്ചില്‍ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ആണ്‍കുട്ടിയാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയില്‍നിന്ന് മാറ്റിയതെന്നും അച്ഛന്‍ പറഞ്ഞു. ഇതിനെപ്പറ്റി പിന്നീട് ചോദിച്ചപ്പോള്‍ കുട്ടി കരയാത്തതുകൊണ്ടാണ് അമ്മയില്‍നിന്ന് മാറ്റിയതെന്നും ചികിത്സയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. അമ്മയോടും കുഞ്ഞിന്റെ അമ്മമ്മയോടും അടുത്തുണ്ടായിരുന്ന നഴ്സ് പറഞ്ഞത് ആണ്‍കുട്ടിയാണെന്നായിരുന്നു. പ്രസവിച്ച് പത്തുമിനിറ്റ് കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു. കുഞ്ഞിന്റെ ചുണ്ടിന് വൈകല്യമുണ്ടെന്നും ശാരീരികമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ രേഖകളിലുള്ളതെന്നും കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞു. കുഞ്ഞിന്റെ ആദ്യമാസംമുതല്‍ അവസാനമാസംവരെ എല്ലാ ഘട്ടത്തിലും സ്‌കാനിങ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതാണ്. അപ്പോഴൊന്നും ഡോക്ടര്‍മാര്‍ ആരുംതന്നെ ശാരീരികപ്രശ്‌നങ്ങളുള്ളതായി ദമ്പതിമാരോട് പറഞ്ഞിട്ടില്ല. കുഞ്ഞിന്റെ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ പറഞ്ഞ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയതാണ്. കുഞ്ഞിനെ മാറിപ്പോയതാണെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി വേണമെന്നും യഥാര്‍ഥ കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ശാസ്ത്രീയപരിശോധനകള്‍ വേണമെന്നുമാവശ്യപ്പെട്ട് ദമ്പതിമാര്‍ ഒമ്പതാംതീയതി മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. പിതൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഡി.എന്‍.എ. പരിശോധന കഴിയാതെ തങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഒന്നുംചെയ്യാനില്ലെന്ന നിലപാടിലാണ് പോലീസ്. കേസെടുക്കണമെങ്കില്‍ ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ കോളേജ് പോലീസ് അധികൃതര്‍ പറഞ്ഞു. പരിശോധനാഫലം വന്നശേഷംമാത്രമേ കേസെടുക്കൂവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍, കുഞ്ഞ് മാറിപ്പോയിട്ടില്ലെന്നും പരാതിയുണ്ടായ ഉടന്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും മാതൃശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍ പറഞ്ഞു. കോടതിയോ പോലീസോ നിര്‍ദേശിക്കാതെ ഡി.എന്‍.എ. പരിശോധന നടത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....