കോഴിക്കോട് ജാനകി കാട്ടില്‍ കിണറിലെ മണ്ണ് മാറ്റിയതില്‍ ദുരൂഹത. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കിണറില്‍ നിധിയുണ്ടെന്ന് കരുതി അജ്ഞാതര്‍ മണ്ണ് നീക്കം ചെയ്തതാണോ എന്ന് സംശയം. വന ഭൂമിയില്‍ അതിക്രമിച്ച് കടന്നതിന് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരുതോങ്കര പഞ്ചായത്തിലെ വനം വകുപ്പ് ഭൂമിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണറിലെ മണ്ണും ചെളിയുമാണ് രണ്ട് ദിവസം മുമ്പ് അജ്ഞാതര്‍ നീക്കം ചെയ്തത്. പുരാതന ക്ഷേത്രത്തോട് ചേര്‍ന്നുള്ള കിണറാണിത്. വനത്തിനുള്ളില്‍ ലോഡ് കണക്കിന് മണ്ണും ചെളിയും നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സമീപത്ത് തന്നെ പണി ആയുധങ്ങളും ഉപേക്ഷിച്ചിട്ടുണ്ട്. ഇതോടെ സംഭവം നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായി. കാരണം വേറൊന്നുമല്ല, സമീപത്തെ ക്ഷേത്രത്തില്‍ പല തവണ സ്വര്‍ണ്ണ പ്രശ്നം നടത്തിയപ്പോള്‍ കിണറില്‍ നിധി ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. നിധി തേടി ആരെങ്കിലും കിണറിലെ മണ്ണ് നീക്കം ചെയ്തതാണോ എന്നാണ് നാട്ടുകാരുടെ സംശയം. വനം വകുപ്പിനും ഇതേ സംശയമാണ്. മൂന്നിലധികം പേര്‍ അഞ്ച് ദിവസത്തിലധികം കഠിന പ്രയത്നം ചെയ്തെങ്കില്‍ മാത്രമെ കിണറിലെ മണ്ണ് നീക്കാന്‍ പറ്റുകയുള്ളു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രികാലങ്ങളിലാണ് മണ്ണ് നീക്കം ചെയ്തതെന്നാണ് വനം വകുപ്പിന്റെ നിഗമനം. വന ഭൂമിയില്‍ അതിക്രമിച്ച് കടന്നതിന് വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 323 ഏക്കറിലേറെ വരുന്ന സ്ഥലം വനം വകുപ്പിന്റെയും വനം സംരക്ഷണ സമിതിയുടെയും കീഴിലാണ്. അപരിചിതരുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ വനം വകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനത്തില്‍ കടക്കാന്‍ പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കിണര്‍ വൃത്തിയാക്കിയവര്‍ക്ക് ഇനി നിധിയെന്തെങ്കിലും കിട്ടിയിട്ടുണ്ടാകുമോ എന്ന സംശയിക്കുന്നവരും നാട്ടിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....