അച്ഛനും മകനും ഒന്നിച്ച് പരീക്ഷയെഴുതി. ഫലം വന്നപ്പോള്‍ സന്തോഷവും സങ്കടവും ഒന്നിച്ചെത്തി. അച്ഛന്‍ ജയിച്ചു, മകന്‍ തോറ്റു. മഹാരാഷ്ട്രയിലെ പൂനെയിലാണ് 42കാരനായ പിതാവ് തന്റെ പഠനം വീണ്ടും തുടങ്ങി മകനൊപ്പം പത്താം ക്ലാസ് ബോര്‍ഡ് എക്സാം എഴുതിയത്. വെള്ളിയാഴ്ചയാണ് മഹാരാഷ്ട്രയില്‍ പത്താം ക്ലാസ് ഫലം പുറത്തുവന്നത്. ഭാസ്‌കര്‍ വാഗ്മേര്‍ എന്ന 43കാരന്‍ തന്റെ ഏഴാം ക്ലാസ് പഠനം നിര്‍ത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി ചെയ്ത് കുടുംബം പുലര്‍ത്തി തുടങ്ങിയത്. 30 വര്‍ഷങ്ങള്‍ക്കിപ്പുറം മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച ഭാസ്‌കര്‍ മകന്റെ കൂടെ പഠനം തുടങ്ങി. ഒടുവില്‍ പത്താംക്ലാസ് പരീക്ഷയുമെഴുതി. 'കുട്ടിക്കാലത്ത് പഠിക്കാന്‍ വളരെ താത്പര്യമുണ്ടായിരുന്നു എനിക്ക്. പക്ഷേ ചെറുപ്പത്തില്‍ കുടുംബത്തെ നോക്കേണ്ടി വന്നതിനാല്‍ പഠനം നിര്‍ത്തി ജോലിയില്‍ പ്രവേശിക്കേണ്ടിവന്നു. ഇന്നൊരു സ്വകാര്യ കമ്പനിയില്‍ ചെറിയ ജോലിയുണ്ട്'. ഭാസ്‌കര്‍ പറയുന്നു. ജോലിക്ക് പോകുന്ന ദിവസങ്ങളിലും പഠിക്കാനും പരീക്ഷയ്ക്ക് തയ്യാറെടുക്കാനും ഭാസ്‌കര്‍ ശ്രദ്ധിച്ചു. മകനും തന്നെ സഹായിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അവന്‍ രണ്ട് പേപ്പറിന് തോറ്റു. അതില്‍ വിഷമമുണ്ട്. മകനെ തോറ്റ പേപ്പറുകള്‍ എഴുതിയെടുക്കാന്‍ സഹായിക്കുമെന്നും ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അച്ഛന്റെ ആഗ്രഹം പോലെ തന്നെ അദ്ദേഹത്തിന് പരീക്ഷയെഴുതാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും രണ്ട് പേപ്പറുകള്‍ കൂടി ക്ലിയര്‍ ചെയ്യുമെന്നും മകന്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....