സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയുടെ കാമുകിയെ ഭീഷണിപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഡ് ചെയ്ത സിവില്‍ പൊലീസ് ഓഫിസര്‍ കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി അഭിലാഷിനെതിരെ ഗുരുതര ആരോപണങ്ങള്‍. പ്രതിയുടെ ഫോണില്‍നിന്ന് അയാളുടെ കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയാണ് അഭിലാഷ് യുവതിയെ ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയുടെ ഫോണ്‍ പൊലീസുകാരനായ അഭിലാഷ് പിടിച്ചെടുത്തിരുന്നു. പാസ്വേഡ് ചോദിച്ച് ഫോണ്‍ തുറന്ന അഭിലാഷ് ചിത്രങ്ങളും വിഡിയോകളും പരിശോധിച്ചപ്പോള്‍ യുവതിയുടെ നഗ്‌നചിത്രങ്ങളും വിഡിയോയും കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ പ്രതിയുടെ കാമുകിയുടെതാണെന്ന് മനസിലായതോടെ യുവതിയുടെ ഫോണിലേക്ക് വിഡിയോ കോള്‍ ചെയ്ത് കാമുകന്‍ സെല്ലില്‍ കിടക്കുന്നത് കാണിച്ച് കൊടുത്തു. യുവതിയുടെ ചിത്രങ്ങളും വിഡിയോയും സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു. നേരിട്ടു കാണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വിളിയെത്തിയെങ്കിലും യുവതി പ്രതിരോധിച്ചു. യുവതി വഴങ്ങില്ലെന്ന് ഉറപ്പായതോടെ കേസില്‍പെടുത്തുമെന്നായി ഭീഷണി. ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അഭിലാഷ് തന്റെ ഫോണ്‍ ദുരുപയോഗം ചെയ്‌തെന്നു കാട്ടി സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും കഴിഞ്ഞ ദിവസം അഭിലാഷിന്റെ ഫോണ്‍ പിടിച്ചെടുക്കുകയുമായിരുന്നു. അഭിലാഷിന്റെ ഫോണില്‍ നിന്ന് യുവതിയുടെ ചിത്രങ്ങളും നഗ്‌നവിഡിയോകളും അന്വേഷണ സംഘം കണ്ടെടുത്തതിന് തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്. അഭിലാഷ് പ്രതിയുടെ ഫോണ്‍ ദുരുപയോഗം ചെയ്‌തെന്നും പ്രതിയുടെ കാമുകിയെ വശീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നു ബോധ്യപ്പെട്ടതോടെയാണ് അഭിലാഷിനെതിരെ നടപടിയുമായി അധികൃതര്‍ മുന്നോട്ടു പോയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....