ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 2021-ല്‍ ദേശീയ വനിതാ കമ്മിഷന് ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നെന്ന് ഔദ്യോഗിക കണക്കുകള്‍. ആകെ ലഭിച്ച 30,864 പരാതിയില്‍ പകുതിയിലധികവും ഉത്തര്‍പ്രദേശില്‍ നിന്നാണ്- 15,828. ഡല്‍ഹി, മഹാരാഷ്ട്ര, ഹരിയാണ, ബിഹാര്‍ സംസ്ഥാനങ്ങളാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ളവ. പട്ടികയില്‍ കേരളം ഇരുപതാം സ്ഥാനത്താണ്. 152 പരാതികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്- പത്തില്‍ താഴെ. കേന്ദ്രഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢില്‍നിന്നാണ് കൂടുതല്‍ പരാതികള്‍- 64. ലക്ഷദ്വീപില്‍നിന്ന് ഒരു പരാതിമാത്രമാണ് ലഭിച്ചത്. 2014-നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പരാതി നിരക്കാണിത്. 2021 ജൂലായ്മുതല്‍ സെപ്റ്റംബര്‍വരെ എല്ലാ മാസവും 3100-ലധികം പരാതി ലഭിച്ചു. 23,722 പരാതികള്‍ ലഭിച്ച 2020-നെ അപേക്ഷിച്ച് 2021-ല്‍ പരാതികള്‍ 30 ശതമാനം വര്‍ധിച്ചു. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കല്‍, ഗാര്‍ഹികപീഡനം എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത്. 11,013 പരാതികള്‍ ഈ വിഭാഗത്തില്‍നിന്നാണ്. ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് 6633-ഉം സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 4589-ഉം പരാതിയാണ് ലഭിച്ചത്. അശ്ലീല ആംഗ്യങ്ങള്‍, അസ്വസ്ഥതയുണ്ടാക്കുന്ന തുറിച്ചുനോട്ടം തുടങ്ങിയ ശാരീരികമല്ലാത്ത ഉപദ്രവങ്ങളും അതിക്രമങ്ങളും നിയമത്തിലെ അവ്യക്തതകാരണം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് വനിതാ കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുന്നുണ്ട്. അതിന്റെ ഫലമായാണ് പരാതികളില്‍ വര്‍ധനയുണ്ടായതെന്നും അവര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....