തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സ്ഥലത്തേക്കുറിച്ച് കൃത്യമായി ധാരണയുള്ള ആളാണെന്ന് പോലീസ്. അക്രമിയാരാണെന്ന് തിരിച്ചറിയാനോ ഇയാള്‍ വന്ന വാഹനം ഏതെന്ന് കണ്ടെത്താനോ സാധിച്ചില്ലെങ്കിലും ഇതിന് പിന്നില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടായേക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ആക്രമണം നടന്ന സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ കടന്നു പോയതാണ് ഈ സംശയം ബലപ്പെടുത്തുന്നത്. മാത്രമല്ല, ആക്രമണത്തിനുപയോഗിച്ചത് സ്‌ഫോടകവസ്തുവെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അക്രമം ബോംബെറിഞ്ഞാണ് എന്നുള്ള ആരോപണങ്ങള്‍ ആദ്യം ഉയര്‍ന്നിരുന്നു. അത് ബോംബാണ് എന്ന് പോലീസോ ഫോറന്‍സിക് വിഭാഗമോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കൈകൊണ്ട് തയ്യാറാക്കാവുന്ന സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചത് എന്ന് വ്യക്തമാണ്. സ്‌ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരാണ് പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. എകെജി സെന്ററിന്റെ വശത്തുകൂടി താഴേയ്ക്ക്, കുന്നുകുഴി ജങ്ഷനിലേക്ക് ചെറിയ റോഡുണ്ട്. ഈ റോഡിന്റെ തുടക്കത്തില്‍ വലതുവശത്തായാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. എകെജി സെന്ററിലെ വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഈ ഗേറ്റ് വഴിയാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ബൈക്കിലെത്തിയ ആള്‍ വാഹനങ്ങള്‍ പ്രവേശിക്കുന്ന ഗേറ്റിന് എതിര്‍വശമുള്ള കടയ്ക്കു മുന്നില്‍ ബൈക്കില്‍ അല്‍പ്പനേരം നിര്‍ത്തിയ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നില്‍നിന്ന് കുന്നുകുഴി ഭാഗത്തേക്കു പോകുന്നുമുണ്ട്. പിന്നാലെ കടയുടെ ഭാഗത്തുനിന്ന ബൈക്കുകാരന്‍ ബൈക്ക് കുന്നുകുഴിഭാഗത്തേക്കു പോകുന്ന രീതിയില്‍ തിരിച്ചതിന് ശേഷം അല്‍പ്പം മുന്നോട്ടുപോയി ബൈക്ക് നിര്‍ത്തുന്നു. ഇതിന് ശേഷം വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടുപോകുന്നു. ഇതിന് പിന്നാലെ കുറച്ചുസമയത്തിനുള്ളില്‍ കുന്നുകുഴി ഭാഗത്തുനിന്ന് ഒരു ബൈക്ക് എകെജി സെന്ററിന്റെ ഗേറ്റിനു മുന്നിലേക്കു വേഗത്തില്‍ ഓടിച്ചുവരുന്നു. തൊട്ടു പിന്നാലെ മറ്റൊരു ബൈക്ക് കടയുടെ മുന്നില്‍ എത്തുന്നു. പിന്നീട് ബൈക്ക് കുന്നുകുഴി ഭാഗത്തേക്കു തിരിച്ചശേഷം സ്‌ഫോടകവസ്തു എറിഞ്ഞ് വേഗത്തില്‍ ഓടിച്ചു പോയി. ഇത്രയുമാണ് സ്‌ഫോടനം നടന്ന സമയത്ത് സംഭവിച്ചത്. 11.23ന് ശേഷമാണ് സ്‌ഫോടക വസ്തുവുമായി എത്തിയ ആള്‍ നിരീക്ഷണം നടത്തുന്നത്. സ്‌ഫോടകവസ്തു എറിഞ്ഞശേഷം പോകുന്നത് 11.24ന് ആണ്. ഒരു മിനിറ്റും 32 സെക്കന്‍ഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും സ്‌ഫോടകവസ്തു എറിയുന്നതിനും അക്രമി എടുത്തത്. സംഭവത്തില്‍ എ.കെ.ജി. സെന്ററിന് പുറമെ സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതില്‍ അക്രമത്തിനുശേഷം ഇയാള്‍ കുന്നുകുഴി ജംഗ്ഷനിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ അക്രമി കുന്നുകുഴിയില്‍നിന്ന് വരമ്പശേരി ജങ്ഷനില്‍ 11.25ന് എത്തിയതായി മനസിലാക്കി. ഇവിടെ റോഡ് രണ്ടായി തിരിയുകയാണ്. ഒന്ന് ലോ കോളജ് ജങ്ഷനിലേക്കും മറ്റൊന്ന് കണ്ണമൂല ഭാഗത്തേക്കുമാണ് പോകുന്നത്. ഈ രണ്ടു ഭാഗത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് അക്രമി ലോ കോളേജേ് ഭാഗത്തേക്ക് പോയി എന്നാണ് പോലീസ് നിഗമനത്തില്‍ എത്തിയിരിക്കുന്നത്. കണ്ണമൂല ഭാഗത്തേക്കുള്ള സിസിടിവി ദൃശയങ്ങള്‍ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി മുപ്പതോളം സിസിടി ക്യാമറകളുടെ ദൃശ്യങ്ങള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഐപിസി 436, എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് സംഭവത്തില്‍ ചുമത്തിയിരിക്കുന്നത്. പരമാവധി 10 വര്‍ഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അക്രമത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തു ഏതാണ് എന്നതിനുള്ള ഉത്തരം ഇന്ന് വൈകിട്ട് ലഭിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാകും. അതനുസരിച്ചിരിക്കും അടുത്ത നടപടികളിലേക്ക് പോലീസ് കടക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....