കോഴഞ്ചേരി: മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയും ഗര്‍ഭസ്ഥശിശുവും മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഭര്‍ത്താവ് ജ്യോതിഷിന്റെ ക്രൂരതകളും നിരന്തര അവഗണനയും. മല്ലപ്പുഴശ്ശേരി സ്വദേശികളായ അനിതയും ജ്യോതിഷും പ്രണയത്തിലായി ഒരുവര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം. 35 പവന്‍ സ്വര്‍ണം അനിതയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. വിവാഹശേഷം ഭാര്യയുടെ വീട്ടില്‍ താമസമാക്കിയ ജ്യോതിഷിന് അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറും വാങ്ങിനല്‍കി. ആദ്യസമയത്ത് സ്വന്തമായി ഓട്ടം പോയിരുന്ന ഇയാള്‍ പിന്നീട് കാര്‍ കൊടുത്ത് സുഹൃത്തുക്കളെ പറഞ്ഞുവിടുകയായിരുന്നു പതിവ്. പിന്നീട് കാര്‍ പണയപ്പെടുത്തി 80,000 രൂപ സ്വകാര്യപണമിടപാട് സ്ഥാപനത്തില്‍നിന്ന് വാങ്ങി. ഇത് കേസാകുമെന്ന അവസ്ഥവന്നതിനെ തുടര്‍ന്ന് അനിതയുടെ സഹോദരന്‍ സഹായിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് പണം തവണയ്ക്ക് എടുത്ത് നല്‍കി. പണം മാസംതോറും അടയ്ക്കണമെന്ന് പറഞ്ഞെങ്കിലും ജ്യോതിഷ് അതിനുകൂട്ടാക്കിയില്ല. പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് വാഹനം സ്ഥാപനം പിടിച്ചെടുത്തു.ഇതിനുശേഷമാണ് അനിതയ്ക്ക് ആദ്യകുട്ടിയുണ്ടാകുന്നത്. അന്നുമുതല്‍ ജോലിക്കൊന്നും പോകാതിരുന്ന ജ്യോതിഷ് ഭാര്യാവീട്ടുകാരുടെ ചെലവിലായിരുന്നു ജീവിതം നയിച്ചിരുന്നത്. അനിതയുടെ ഗര്‍ഭപാത്രത്തില്‍ കുട്ടി മരിച്ചഅവസ്ഥയിലാണെന്ന വിവരം മറച്ചുവെച്ച ഇയാള്‍ ഇതുപുറത്ത് പറയരുതെന്ന് അനിതയെയയും ഭീഷണിപ്പെടുത്തി. അനിതയുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് അമ്മയും സഹോദരനും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലും കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. കോന്നിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് എസ്.എ.ടി.ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ നടത്തിയ ശസ്ത്രക്രിയയില്‍ ഗര്‍ഭസ്ഥശിശുവിന്റെ കാല്‍പ്പാദം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞതായി അനിതയുടെ അമ്മ ശ്യാമള പറഞ്ഞു. അനിത രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുന്ന സാഹചര്യം പറഞ്ഞ് വിദേശത്തുള്ള സുഹൃത്തുക്കളില്‍നിന്ന് പണം വാങ്ങിയെങ്കിലും അതൊന്നും അനിതയുടെ ചികിത്സയ്ക്ക് ചെലവാക്കിയില്ല. അനിതയുടെ മരണവിവര കാരണം ലഭിച്ചയുടന്‍ ആറന്മുള പോലീസ് നടത്തിയ ഇടപെടലാണ് ജ്യോതിഷിനെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ സാധിച്ചതെന്നും അനിതയുടെ ബന്ധുക്കളും സമീപവാസികളും പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....