News Beyond Headlines

21 Tuesday
April

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കാന്‍ ഭാഗ്യക്കുറി വകുപ്പ്

തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ചിരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നല്‍കാനുളള തയ്യാറെടുപ്പില്‍ ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കാനുള്ള സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്. അന്തിമ അനുമതി ലഭിച്ചാലുടന്‍ ടിക്കറ്റിന്റെ അച്ചടി ആരംഭിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില മുന്നൂറ് രൂപയും. ഇത്തവണ ഒന്നാം സമ്മാനം ഇരുപത്തിയഞ്ച് കോടിയായി ഉയര്‍ത്താനാണ് ആലോചന. സമ്മാനത്തുക ഉയരുമ്പോള്‍ ടിക്കറ്റ് വിലയും വര്‍ധിപ്പിക്കും. 500 രൂപയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് വില. സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍ദേശം സര്‍ക്കാരിന്റെ മുന്‍പിലാണ്. നിര്‍ദേശം അംഗീകരിച്ച് ഉത്തരവിറങ്ങിയാല്‍ ഉടന്‍ ടിക്കറ്റുകള്‍ അച്ചടിക്കും. കാരണം ഈമാസം 17ന് മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കുന്നതിന് പിന്നാലെ ഓണം ബമ്പര്‍ വിപണിയിലിറക്കുകയും ചെയ്യണം. വന്‍ തുക സമ്മാനമായി ലഭിക്കുന്നതിനാല്‍ ഭാഗ്യക്കുറിയുടെ സ്വീകാര്യത വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ടിക്കറ്റ് വില വര്‍ധിപ്പിക്കുന്നത് സ്ഥിരം ലോട്ടറി എടുക്കുന്ന സാധാരണക്കാരെ പ്രയാസത്തിലാക്കുമെന്ന ആശങ്കയുമുണ്ട്.കഴിഞ്ഞ തവണ അച്ചടിച്ച 54 ലക്ഷം തിരുവോണം ബമ്പര്‍ ടിക്കറ്റുകളും വിറ്റുപോയിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....