News Beyond Headlines

21 Tuesday
April

ബസ് ഉപേക്ഷിച്ച് 10-ാം ക്ലാസ്സുകാരിയുമായി ഒളിച്ചോടി; ഡ്രൈവര്‍ അറസ്റ്റില്‍

സീതത്തോട്: ആങ്ങമൂഴി വാലുപാറ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ആങ്ങമൂഴി- പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അരിയ്ക്കക്കാവ് സ്വദേശി ഷിബിനാണ് (38) മൂഴിയാര്‍ പൊലീസിന്റെ പിടിയിലായത്. വൈകിട്ട് 6ന് കോട്ടയത്തു നിന്നാണ് മൂഴിയാര്‍ സിഐ ഗോപകുമാര്‍, എസ്‌ഐ വി.എസ്.കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും കണ്ടെത്തിയത്. തിങ്കളാഴ്ച വെളുപ്പിനായിരുന്നു സംഭവം. ആങ്ങമൂഴിയില്‍നിന്ന് വെളുപ്പിനു പത്തനംതിട്ടയ്ക്കു സര്‍വീസ് ആരംഭിക്കുന്ന ബസിലാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ 6 മണിക്ക് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ വിളിച്ച് ബസ് ഡ്രൈവര്‍ക്കൊപ്പം പോകുകയാണെന്ന് പറഞ്ഞു. വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ ഷിബിന്‍ കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചുകോയിക്കലാണ് താമസം. ഷിബിന്‍ ഓടിച്ചിരുന്ന ബസ് പത്തനംതിട്ട സ്വകാര്യ ബസ് ടെര്‍മിനലില്‍ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടിയുമായി മുങ്ങുകയായിരുന്നു. പെണ്‍കുട്ടിയുമായി സംസ്ഥാനം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. ഇതറിഞ്ഞ പൊലീസ് റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും നിരീക്ഷണത്തിലാക്കി. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാന്‍ സഹായകമായത്. പോക്‌സോ കേസ് അടക്കം ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....