സംസ്ഥാനത്തെ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം. സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ കുറിപ്പുമായെത്തുന്നവര്‍ വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ആവശ്യമായ മുന്നൊരുക്കം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായത്. കേരളത്തില്‍ മരുന്നു ക്ഷാമം രൂക്ഷമാകുമെന്ന വാര്‍ത്ത കഴിഞ്ഞ മെയ് 23 നാണ് 24 പുറത്തുവിട്ടത്. ഇത് ശരിവയ്ക്കുന്നതാണ് ഭൂരിഭാഗം ആശുപത്രികളിലേയും ഇപ്പോഴത്തെ സാഹചര്യം. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിന്‍ 75,ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് നല്‍കുന്ന റാമിപ്രില്‍, കൊളസ്‌ട്രോളിന് നല്‍കുന്ന അറ്റോവ സ്റ്റാറ്റിന്‍ 20,സെഫ്ട്രിയാക്‌സോണ്‍ തുടങ്ങി പലതരം ആന്റിബയോട്ടിക് ഇന്‍ജക്ഷനുകളും കിട്ടാനില്ല. ഇതോടെ രോഗികള്‍ ഉയര്‍ന്ന വില നല്‍കി പുറത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ് ടെണ്ടര്‍ നടപടികള്‍ വൈകിയതാണ് പ്രതിസന്ധിക്ക് കാരണം. മുന്‍ വര്‍ഷങ്ങളില്‍ ഡിസംബറില്‍ മരുന്ന് വാങ്ങാനുള്ള ടെണ്ടര്‍ വിളിച്ചിരുന്നു.ഫെബ്രുവരിയോടെ അന്തിമ പട്ടികയായി മാര്‍ച്ചില്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി ഏപ്രില്‍ പകുതിയോടെ മരുന്നുകളെത്തി തുടങ്ങും.എന്നാല്‍ ഇത്തവണ ജൂണ്‍ പകുതിയോടെയാണ് ടെണ്ടര്‍ നടപടികളായത്. മരുന്ന് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് ക്ഷാമമുള്ള ആശുപത്രികളിലേക്ക് മാറ്റി താത്കാലിക പരിഹാരത്തിനാണ് ഇപ്പോഴത്തെ ശ്രമം. ഈ മാസം അവസാനത്തോടെ കൂടുതല്‍ മരുന്ന് എത്തുമെന്നാണ് KMSCL നല്‍കുന്ന വിശദീകരണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....