നാഗര്‍കോവില്‍: വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച ആളെ ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം യുവതി കുത്തിക്കൊലപ്പെടുത്തി. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. നാഗര്‍കോവില്‍ വടശ്ശേരി സ്വദേശിയും ആരല്‍വായ്മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാ(35)ണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മണവാളക്കുറിച്ചി സ്വദേശിനി ഷീബ(37)യെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെ ഇ.എസ്.ഐ. ആശുപത്രിയില്‍ എത്തിയ ഷീബ, രതീഷിന് ഉറക്കഗുളിക കലര്‍ന്ന ആഹാരം നല്‍കി, അബോധാവസ്ഥയിലാക്കിയ ശേഷമാണ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. രതീഷ് കുമാറിന്റെ ദേഹത്ത് മുപ്പത് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു. 2009-ല്‍ വിവാഹിതയായ ഷീബയ്ക്ക് രണ്ട് മക്കളുണ്ട്. സ്വകാര്യ പോളിടെക്നിക് കോളേജില്‍ അധ്യാപികയായ ഷീബ 2013-ല്‍ ഇ.എസ്.ഐ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രതീഷിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് രതീഷിന്റെ നിര്‍ബന്ധപ്രകാരം 2019-ല്‍ ഭര്‍ത്താവുമായി നിയമപരമായി പിരിഞ്ഞു. ഷീബയ്ക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്ന, രതീഷ് കഴിഞ്ഞ വര്‍ഷം മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ക്കു തുടക്കമായി. ഷീബയുമായി സംസാരിക്കാന്‍പോലും രതീഷ് താത്പര്യം കാണിക്കാതായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഷീബ പോലീസിനോടു പറഞ്ഞു. തന്റെ പിറന്നാള്‍ ദിവസം അവസാനമായി, താന്‍ തയ്യാറാക്കിയ ആഹാരം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷീബ ബുധനാഴ്ച ഇ.എസ്.ഐ. ആശുപത്രിയില്‍ രതീഷിനെ കാണാന്‍ പോയത്. സംഭവത്തില്‍ ആരല്‍വായ്മൊഴി പോലീസ് കേസെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....