News Beyond Headlines

21 Tuesday
April

കഞ്ചാവുമായി യുവതികള്‍ ഉള്‍പ്പെടെ 4പേര്‍ പിടിയില്‍;മദ്യപിച്ചെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ചു

അടൂര്‍: ഫ്ളാറ്റില്‍നിന്ന് കഞ്ചാവുമായി രണ്ട് യുവതികള്‍ ഉള്‍െപ്പടെ നാലുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പരിശോധന നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തിയെന്നാരോപിച്ച് എക്സൈസ് ഉദ്യോഗസ്ഥനെ ഫ്ലാറ്റിലെ മറ്റ് താമസക്കാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. താമരക്കുളം ചാവടി കാഞ്ഞിരവിള അന്‍സില മന്‍സില്‍ എ.അന്‍സില (25), പറക്കോട് മറ്റത്ത് കിഴക്കേതില്‍ സാബു (34), പെരിങ്ങനാട് പന്നിവേലിക്കല്‍ കരിങ്കുറ്റിക്കല്‍ വീട്ടില്‍ കെ.പി ഷൈന്‍(27), ആലപ്പുഴ തകഴി പുത്തന്‍പുരയില്‍ ആര്യ ചന്ദ്രബോസ് (25) എന്നിവരെയാണ് അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റില്‍നിന്ന് എക്സൈസ് സംഘം പിടികൂടിയത്. ഇവര്‍ താമസിച്ചിരുന്ന രണ്ട് മുറികളില്‍നിന്നായി 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് സി.ഐ. കെ.പി.മോഹനന്‍, ഇന്‍സ്പെക്ടര്‍ ബിജു എം.ബേബി, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ.രാജീവ്, മാത്യു ജോണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ്, ഗിരീഷ് എന്നിവര്‍ നേതൃത്വം നല്കി. പരിശോധനയ്ക്കിടെ മഫ്തിയിലെത്തിയ ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അഹമ്മദ് ഫ്ലാറ്റിലെ സ്വകാര്യ സ്ഥാപനം നടത്തിയവരോട് അപമര്യാദയായി പെരുമാറിയതിനെ തുര്‍ന്ന് വാക്കേറ്റമുണ്ടായി. ഇയാള്‍ മദ്യപിച്ചെന്നാരോപിച്ച് ഫ്ലാറ്റില്‍ താമസിച്ചിരുന്ന മറ്റ് യുവാക്കള്‍ സംഘം ചേര്‍ന്ന് എക്സൈസ് സംഘത്തെ തടഞ്ഞുെവച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അടൂര്‍ പോലീസ് ഹുസൈന്‍ അഹമ്മദിനെ അവിടെനിന്ന് മാറ്റി. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മദ്യപിച്ച് അതിവേഗത്തില്‍ വാഹനം ഓടിച്ചതിന് ഇയാള്‍ക്കെതിരേ അടൂര്‍ പോലീസ് കേസെടുത്തു. എന്നാല്‍, ഹുസൈന്‍ അഹമ്മദ് വ്യാഴാഴ്ച ജോലിയില്‍ ഉണ്ടായിരുന്നില്ലെന്നും പരിശോധനയില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....