തിരുവനന്തപുരം: സര്‍വകലാശാലകളില്‍ അധ്യാപകര്‍ നല്‍കുന്ന ചോദ്യങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. പരിശോധന സംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കും. കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തനത്തില്‍ മാതൃകപരമായ നടപടി എടുക്കും . ഇതിനായി സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റികളെ ചുമതലപ്പെടുത്തിയെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിയമസഭയെ അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടര്‍ച്ചയായി അഞ്ചാമതും കഴിഞ്ഞ കൊല്ലത്തെ ചോദ്യപേപ്പര്‍ ഇത്തവണ ആവര്‍ത്തിച്ചിരുന്നു. ആദ്യം സൈക്കോളജി ബിരുദ പരീക്ഷയുടെ മൂന്ന് പേപ്പറുകള്‍, പിന്നീട് ബോട്ടണി ബിരുദ പരീക്ഷയുടെ ഒരു പേപ്പര്‍, ഗണിത ശാസ്ത്ര ബിരുദാനന്തര ബിരുദ പരീക്ഷയുടെ ഒരു പേപ്പര്‍ ഇങ്ങനെയാണ് ആവര്‍ത്തനം ഉണ്ടായ ചോദ്യപേപ്പറുകള്‍. ആദ്യ പരീക്ഷകളില്‍ സംഭവിച്ച വീഴ്ചകള്‍ അന്വേഷിച്ച രണ്ട് അംഗ സമിതി റിപ്പോര്‍ട്ട് മെയ് 10ന് സിന്റിക്കേറ്റില്‍ വച്ചെങ്കിലും വൈസ് ചാന്‍സിലര്‍ ഒന്നുകൂടെ അന്വേഷിക്കട്ടെ എന്ന നിലപാടാണ് അന്ന് സിന്റിക്കേറ്റെടുത്തത്. സര്‍വകലാശാല നിയമപരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; തുടര്‍ നടപടി ഉടന്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു സംസ്ഥാനത്തെ സര്‍വകലാശാലകളുടെ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌ക്കരിക്കുന്നതിന് രൂപീകരിച്ച സര്‍വകലാശാല നിയമപരിഷ്‌കരണ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തി എത്രയും വേഗം തുടര്‍നടപടി സ്വീകരിക്കുമെന്ന് ചേംബറില്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ 10 സര്‍വകലാശാലകള്‍ക്ക് പുതിയ ആക്ട്, സ്വാശ്രയ കോളേജുകള്‍ക്കായിട്ടുള്ള പുതിയ ആക്ട്, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ആക്റ്റിനുള്ള ഭേദഗതികള്‍, അധ്യാപകര്‍ക്കുള്ള പുതിയ കോണ്‍ടാക്ട് റൂള്‍സ്, കേരള സര്‍വ്വകലാശാല സ്റ്റാട്യുട്ടിനുള്ള ഭേദഗതികള്‍ എന്നിവ അടങ്ങിയതാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. പ്രൊ.എന്‍.കെ.ജയകുമാര്‍ (മുന്‍ വൈസ് ചാന്‍സലര്‍, NUALS) ചെയര്‍മാനായ കമ്മീഷനില്‍ പ്രൊ.ഗോപിനാഥ് രവീന്ദ്രന്‍ (വൈസ് ചാന്‍സലര്‍, കണ്ണൂര്‍ സര്‍വകലാശാല), ഡോ. ജോയ് ജോബ് കുളവേലില്‍ (എക്സിക്യൂട്ടീവ് ബോഡി അംഗം, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍), ഡോ. കെ.കെ. ദാമോദരന്‍ (പ്രിന്‍സിപ്പല്‍, ഗവ. കോളേജ്, മലപ്പുറം), അഡ്വ. പി.സി.ശശിധരന്‍ (ഹൈക്കോടതി, എറണാകുളം) എന്നിവരാണ് അംഗങ്ങള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....