News Beyond Headlines

26 Friday
December

സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി; കേരളത്തില്‍ സ്ഥിരീകരിക്കുന്നത് ആദ്യമായി

കല്‍പ്പറ്റ: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ കണിയാരം തവിഞ്ഞാലിലെ ഫാമിലാണു രോഗം കണ്ടെത്തിയത്. പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നു ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ സാംപിള്‍ പരിശോധനയിലാണ് രോഗത്തിനു സ്ഥിരീകരണമായത്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ തുടങ്ങി. അടുത്തിടെ, മാനന്തവാടിക്കടുത്ത് സ്വകാര്യ ഫാമുകളില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന്റെ കാരണം അറിയാന്‍ ഫാം ഉടമകളില്‍ ഒരാള്‍ ജഡം കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയ്ക്കു കീഴില്‍ പൂക്കോട് പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു വിധേയമാക്കി. അപ്പോഴാണ് പന്നിയുടെ മരണത്തിനു കാരണം ആഫ്രിക്കന്‍ പന്നിപ്പനിയാണെന്ന സംശയമുണ്ടായത്. ഇക്കാര്യം സര്‍വകലാശാല അധികൃതര്‍ മൃഗസംരക്ഷണ ഡയറക്ടറെ അറിയിച്ചു. ഇതേത്തുടര്‍ന്നു തിരുവനന്തപുരത്തുനിന്നു ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡോ.മിനി ജോസിന്റെ നേതൃത്വത്തില്‍ മാനന്തവാടിയില്‍ എത്തിയ സംഘമാണ് സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു ഭോപ്പാലിനു അയച്ചത്. വൈറസ് പരത്തുന്നതാണ് ആഫ്രിക്കന്‍ പന്നിപ്പനി. രോഗം സ്ഥിരീകരിച്ച ഫാമിനു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഇന്‍ഫെക്ഷന്‍ ഏരിയയാണ്. ഇന്‍ഫെക്ഷന്‍ ഏരിയയിലെ മുഴുവന്‍ വളര്‍ത്തുപന്നികളെയും കൊല്ലേണ്ടിവരും. ആഫ്രിക്കന്‍ പന്നിപ്പനിക്കു ഫലപ്രദമായ മരുന്ന് വികസിപ്പിച്ചിട്ടില്ല. മനുഷ്യരിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നതല്ല രോഗം. അതേസമയം നാട്ടിലിറങ്ങുന്ന കാട്ടുപന്നികള്‍ വൈറസ് വാഹകരാകുന്നതിനു സാധ്യത ഏറെയാണ്. രോഗ സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ചെക് പോസ്റ്റിലൂടെയുള്ള പന്നിക്കടത്ത് വിലക്കിയിട്ടുണ്ട്. പന്നിമാംസ വ്യാപാരികളില്‍ ബോധവത്കരണം നടത്തിവരികയാണ്. രോഗബാധ തടയാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ പന്നിപ്പനി ഫലപ്രദമായ വാക്‌സീനോ ചികിത്സയോ ഇല്ലാത്ത വൈറസ് രോഗമായതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ഇതിനായി ബയോസെക്യൂരിറ്റി നടപടികള്‍ കാര്യക്ഷമമാക്കി. ഫാമുകളുടെ പ്രവേശന കവാടത്തിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. ഫാമുകള്‍ അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്തതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ അറിയിപ്പ്. രോഗനിയന്ത്രണ സംവിധാനവും പ്രതിരോധ കുത്തിവയ്പും ഇല്ലാത്തതിനാല്‍ രോഗം കണ്ടെത്തിയ ഫാമുകളിലെ പന്നികളെ കൊന്നു കുഴിച്ചുമൂടുകയാണ് രോഗ നിയന്ത്രണത്തിനുള്ള ഏക മാര്‍ഗം. അതേസമയം, ആഫ്രിക്കന്‍ പന്നിപ്പനിക്കെതിരെ കോഴിക്കോട് ജില്ലയില്‍ സുരക്ഷ ശക്തമാക്കാന്‍ വീണ്ടും നിര്‍ദേശം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു ജില്ലയില്‍ പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.ഗോപകുമാര്‍ പറഞ്ഞു. രോഗവ്യാപനം തടയാന്‍ ഫലപ്രദമായയ വാക്‌സീനോ ചികിത്സയോ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനാല്‍ ബയോ സെക്യൂരിറ്റി നടപടികള്‍ ശക്തമാക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ പന്നിവളര്‍ത്തല്‍കേന്ദ്രങ്ങളിലെ പന്നികളില്‍ രോഗലക്ഷണമോ അസ്വാഭാവിക മരണമോ സംഭവിക്കുന്നുണ്ടോയെന്ന് ജാഗ്രത പുലര്‍ത്തണം. ഇത്തരം സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ ഉടന്‍ പഞ്ചായത്തിലെ വെറ്ററിനറി സര്‍ജനെ അറിയിക്കണം. പന്നികര്‍ഷകര്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഓരോ പ്രദേശത്തെയും വെറ്ററിനറി സര്‍ജന്മാരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ജൈവസുരക്ഷാ നടപടികള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഫാമുകളിലേക്ക് ആരെയും പ്രവേശിപ്പിക്കരുത്. ഫാമുകള്‍ അണുവിമുക്തമാക്കുകയും വേണം. പ്രതിരോധ നടപടികള്‍ ശക്തമാക്കിയെന്നു മന്ത്രി ആഫ്രിക്കന്‍ പന്നിപ്പനിയെക്കുറിച്ച് ആശങ്ക വേണ്ടെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കിയെന്നും മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചിരുന്നു. പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി അഥവാ ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍. എന്നാല്‍ മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവര്‍ഗങ്ങളിലോ ഈ രോഗം ഉണ്ടാകുന്നില്ല. ഫലപ്രദമായ വാക്‌സീനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ വളരെ പ്രധാനമാണ്. ഈ രോഗബാധ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രോഗം വരാതെ തടയുന്നതിനായി സംസ്ഥാനത്ത് ബയോ സെക്യൂരിറ്റി നടപടികള്‍ കാര്യക്ഷമമാക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ മൃഗസംരക്ഷണം ഓഫിസര്‍മാര്‍ക്കും അതോടൊപ്പം സംസ്ഥാനത്തെ എല്ലാ രോഗ നിര്‍ണയ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ എല്ലാ പന്നി ഫാമുകളിലും ബയോ സെക്യൂരിറ്റി, മാലിന്യനിര്‍മാര്‍ജനം എന്നിവ കാര്യക്ഷമമാക്കാനും ഫാം ഉടമസ്ഥര്‍ക്കും സര്‍ക്കാര്‍ ഫാമിലെ ഉദ്യോഗസ്ഥര്‍ക്കും ബോധവല്‍ക്കരണം നടത്തും. സംസ്ഥാനത്ത് ഏതെങ്കിലും പ്രദേശത്ത് രോഗബാധ സംശയിച്ചാല്‍ വിവരങ്ങള്‍ അറിയിക്കുവാന്‍ കുടപ്പനക്കുന്ന് അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ടില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമാക്കി. ഫോണ്‍: 0471 2732151.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....