ചാമ്പ്യന്‍സ് ബോട്ട് ലീഗിന് സെപ്റ്റംബറില്‍ തുടക്കം. സെപ്റ്റംബര്‍ മാസം 04 ന് ആലപ്പുഴയില്‍ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടെ ബോട്ട് ലീഗിനു തുടക്കമാകും.നവംബര്‍ 26 ന് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെയാണ് ബോട്ട് ലീഗ് അവസാനിക്കുക. നമ്മെ പിടിച്ചു വെച്ച കൊവിഡില്‍ നിന്നും കുതറി ഓടാന്‍ ഈ ജലോത്സവം നല്‍കുന്ന സന്ദേശം നമുക്ക് കരുത്തുപകരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ''തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ തെയ് തെയ് തെയ്തെയ്തോം തെയ്യാരെ തെയ്യാ തെയ്യാരെ തെയ്യാ തെയ് തെയ്...' ചാമ്പ്യന്‍സ് ബോട്ട് ലീഗിന് സെപ്റ്റംബറില്‍ തുടക്കം.... 2021,മെയ് 20ന് ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത് കോവിഡ് രൂക്ഷമായപ്പോളാണ്. നമ്മുടെ സഞ്ചാരം പോലും ആ ഘട്ടത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കാരണം അനുവദിക്കപ്പെടാത്ത സമയമായിരുന്നുവല്ലോ. മനുഷ്യന് അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. സഞ്ചാരമില്ലാതെ പിന്നെന്ത് ടൂറിസം ??? ഈ പ്രതിസന്ധി തുടക്കത്തിലേ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ''പ്രതിസന്ധി പ്രതിസന്ധി'' എന്ന് നിലവിളിക്കുകയായിരുന്നില്ല; മുറിച്ചു കടക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയായിരുന്നു ഞങ്ങള്‍. അന്ന് നിശ്ചയിച്ചതാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉള്‍പ്പടെയുള്ള വള്ളംകളി മത്സരങ്ങള്‍ വ്യാപകമാക്കണമെന്ന്.കോവിഡ് കുറഞ്ഞയുടനെ മത്സരങ്ങള്‍ നടത്താന്‍ പദ്ധതികള്‍ അന്ന് തന്നെ ആസൂത്രണം ചെയ്തു.മുന്‍കൂട്ടി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനായത് കൊണ്ട് ഈ സീസണ്‍ നമുക്ക് നഷ്ടപ്പെട്ടില്ല. പ്രതിസന്ധി നിറഞ്ഞ ആ നാളുകളിലെ ആസൂത്രണങ്ങള്‍ ഇപ്പോള്‍ വിജയിച്ചു കൊണ്ടേയിരിക്കുന്നു. ടൈം മാഗസിന്‍ കേരളത്തെ ലോകത്തിലെ ഏറ്റവും മികച്ച 50 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി ഇപ്പോള്‍ തെരെഞ്ഞെടുത്തതും, കേരളത്തിന്റെ ആഭ്യന്തര സഞ്ചാരം കുതിച്ചു മുന്നേറുന്നതും പ്രതിസന്ധി നാളുകളിലെ ആസൂത്രണത്തിന് കിട്ടിയ ''സ്‌നേഹതലോടല്‍'' തന്നെയാണ്. പ്രതിസന്ധി സമയത്ത് ആസൂത്രണം ചെയ്ത ചാമ്പ്യന്‍സ് ബോട്ട് ലീഗിന് സെപ്റ്റംബര്‍ മുതല്‍ തുടക്കമാകുകയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരളത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിച്ചത്. കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോര്‍ത്തിണക്കി നടത്തിയ ബോട്ട് ലീഗ് ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ കോവിഡും മറ്റ് തടസ്സങ്ങളും കാരണം നമുക്കത് തുടരാന്‍ സാധിച്ചില്ല. ഇപ്പോള്‍ രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് കേരള ടൂറിസം സംഘടിപ്പിക്കുന്നത് ഏറെ അഭിമാനത്തോടെയാണ്. കൊവിഡാനന്തരം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്ന കേരളാടൂറിസത്തിന് പുത്തനുണര്‍വ്വായിരിക്കും ഇത്തവണത്തെ ചാമ്പ്യന്‍സ് ബോട്ട് ലീഗ്. സെപ്റ്റംബര്‍ മാസം 04 ന് ആലപ്പുഴയില്‍ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടെ ബോട്ട് ലീഗിനു തുടക്കമാകും.നവംബര്‍ 26 ന് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടത്തുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെയാണ് ബോട്ട് ലീഗ് അവസാനിക്കുക. നെഹ്‌റു ട്രോഫി ആലപ്പുഴ, താഴത്തങ്ങാടി കോട്ടയം, പുളിങ്കുന്ന് ആലപ്പുഴ, പിറവം എറണാകുളം, മറൈന്‍ ഡ്രൈവ് എറണാകുളം, കോട്ടപ്പുറം തൃശൂര്‍, കൈനകരി ആലപ്പുഴ, കരുവാറ്റ ആലപ്പുഴ, മാന്നാര്‍ പത്തനംതിട്ട, കായംകുളം ആലപ്പുഴ, കല്ലട കൊല്ലം, പ്രസിഡന്റ്സ് ട്രോഫി കൊല്ലം എന്നിങ്ങനെ 12 കേന്ദ്രങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിലെ നാലാമത്തെ വലിയ പുഴയും, ചരിത്ര പ്രാധാന്യമേറെയുള്ളതുമായ ചാലിയാര്‍ വാട്ടര്‍ സ്‌പോര്‍ട്‌സില്‍ അവഗണിക്കപ്പെടുന്നു എന്ന വിമര്‍ശനം കാലങ്ങളായുള്ളതാണ്.എന്നാല്‍ ഇത്തവണ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചാലിയാര്‍ പുഴയില്‍ ചെറു വള്ളങ്ങളുടെ പ്രത്യേക മത്സരങ്ങളും ബോട്ട് ലീഗിന് അനുബന്ധമായി സംഘടിപ്പിക്കുന്നു എന്നത് എല്ലാവര്‍ക്കും ആവേശം നല്‍കി.അടുത്ത തവണ ചാലിയാറില്‍ വിപുലമായി സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഇത്തവണ ചെറുതായൊന്നു തുടക്കം കുറിക്കുകയാണ്. കേരളത്തിന്റെ തനതായ ജലോത്സവമായ വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ്.ഇത്തരം ജലോത്സവങ്ങളിലൂടെ മനുഷ്യന്റെ ഒത്തൊരുമ ഏറെ വളരും. സന്തോഷം പടരും. നമ്മെ പിടിച്ചു വെച്ച കോവിഡില്‍ നിന്നും കുതറി ഓടാന്‍ ഈ ജലോത്സവം നല്‍കുന്ന സന്ദേശം നമുക്ക് കരുത്തുപകരും. ചാമ്പ്യന്‍സ് ബോട്ട് ലീഗ് കേരള ടൂറിസത്തിന് പുത്തനുണര്‍വേകും. -പി എ മുഹമ്മദ് റിയാസ് -
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....