പത്തനംതിട്ട: വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിന്‍സി പി.അസീസാണ് (35) മരിച്ചത്. ഈ മാസം 11ന് കിടങ്ങന്നൂരിനു സമീപത്തുവച്ച് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് സിന്‍സിക്കു പരുക്കേറ്റത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സെല്‍ഫ് ഡിഫന്‍സ് പരിശീലനം നല്‍കുന്ന ചുമതല വഹിക്കുകയായിരുന്നു സിന്‍സി. 11ാം തീയതി വൈകിട്ട് മൂന്നരയോടെ മെഴുവേലിയില്‍ കുറിയാനിപ്പള്ളി കിടങ്ങന്നൂര്‍ റോഡില്‍ കീര്‍ത്തി സ്‌കൂട്ടര്‍ വര്‍ക് ഷോപ്പിനു സമീപമാണ് അപകടം സംഭവിച്ചത്. സിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിന്‍സിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വഴിയില്‍ കിടന്ന സിന്‍സിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് തിരിച്ചടിയായി. ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍നിന്നും പൊലീസുകാരെത്തിയാണ് സിന്‍സിയെ ആശുപത്രിയിലേക്കു മാറ്റിയത്. അപ്പോഴേയ്ക്കും ഒരുപാടു രക്തം നഷ്ടമായിരുന്നു. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമായതെന്നാണ് വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....