അഞ്ചാലുംമൂട്: പെട്രോള്‍ പമ്പുകളിലും ഹോട്ടലുകളിലുമെത്തി ജീവനക്കാരുടെ ശ്രദ്ധതിരിച്ച് പണംതട്ടുന്ന മൂന്നുപേരെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. ആലപ്പുഴ, അമ്പലപ്പുഴ തെക്കേ ആര്യനാട് കാഞ്ഞിരംചിറ ബംഗ്ളാവുപറമ്പില്‍ ഷെരീഫ് (61), ചങ്ങനാശ്ശേരി വാഴപ്പള്ളി കിഴക്ക് ചാമപ്പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (74), ആലപ്പുഴ മണ്ണഞ്ചേരി കണ്ണമ്പള്ളി വെളിയില്‍വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ (62) എന്നിവരെയാണ് പിടികൂടിയത്. അഞ്ചാലുംമൂട്ടിലുള്ള മിലന്‍ എന്ന പെട്രോള്‍ പമ്പില്‍ രണ്ടാംതവണയും തട്ടിപ്പിനെത്തിയപ്പോഴാണ് സംഘം പിടിയിലായത്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ സഹായത്താലാണ് പമ്പ് ജീവനക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞത്. മേയ് ഏഴിന് വൈകീട്ട് മൂന്നംഗസംഘമെത്തി ഇവിടെനിന്ന് പണം കവര്‍ന്നിരുന്നു. ഒരാള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിനിടെ മറ്റ് രണ്ടുപേര്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 45,000 രൂപ തട്ടിയെടുത്തു. പണം നഷ്ടപ്പെട്ടതറിഞ്ഞ് ജീവനക്കാര്‍ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ മൂന്നംഗസംഘമാണ് തട്ടിപ്പു നടത്തിയതെന്നു കണ്ടെത്തി. പ്രതികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. സമാനരീതിയില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂന്നുപേര്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ചത് മനസ്സിലാക്കിയ പമ്പ് ജീവനക്കാര്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. മുമ്പ് തട്ടിപ്പു നടത്തിയ സംഘമാണിതെന്നു മനസ്സിലാക്കി മൂന്നുപേരെയും തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസില്‍ അറിയിച്ചു. പോലീസെത്തി ദൃശ്യങ്ങള്‍ പരിശോധിച്ച് തട്ടിപ്പുകാരെ തിരിച്ചറിഞ്ഞു. തട്ടിപ്പു നടത്തി ലഭിക്കുന്ന പണം മൂന്നുപേരും തുല്യമായി വീതിച്ചെടുക്കും. ഇവര്‍ സമാനമായ രീതിയില്‍ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തിയതായി ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. പെട്രോള്‍ പമ്പുകളിലും ഹോട്ടലുകളിലും തട്ടിപ്പു നടത്തിയതിന് അമ്പലപ്പുഴ, ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനുകളില്‍ ഇവരുടെ പേരില്‍ കേസ് നിലവിലുണ്ട്. മുമ്പ് ഇവര്‍ പോക്കറ്റടി നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....