തിരുവനന്തപുരം: മദ്യപിച്ച് വാഹനാപകടത്തില്‍ പരിക്ക് പറ്റിയ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ കനിവ് 108 ആംബുലന്‍സ് വനിതാ ജീവനക്കാരിക്ക് നേരെ രോഗിയുടെ ആക്രമണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45നാണ് വെഞ്ഞാറമൂട് വേളാവൂരിന് സമീപം വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക് പറ്റിയതായുള്ള സന്ദേശം കനിവ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. തുടര്‍ന്ന് കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രി കേന്ദ്രീകരിച്ചു സര്‍വീസ് നടത്തുന്ന കനിവ് 108 ആംബുലന്‍സ് സംഭവ സ്ഥലത്തെത്തി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അമലാദേവി നടത്തിയ പരിശോധനയില്‍ അപകടത്തില്‍പെട്ട വ്യക്തി മദ്യപിച്ചിട്ടുള്ളതായും ഇയാള്‍ക്ക് പരിക്ക് ഉള്ളതായും മനസിലാക്കി ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ ഇദ്ദേഹം ആംബുലന്‍സിനുള്ളില്‍ വെച്ച് അക്രമാസക്തനാകുകയും ഇയാള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയുമായിരുന്നു എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ അമലാദേവിയെ മര്‍ദ്ദിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച രോഗി ആംബുലന്‍സിന്റെ സ്ട്രെച്ചര്‍ തകര്‍ക്കുകയും ചെയ്തു. ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഇവര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....